Entertainment

“ആളെക്കയറ്റാൻ ഏജൻസികൾ പണം വാങ്ങുന്നു”… സംവിധായകൻ്റെ വെളിപ്പെടുത്തൽ

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയുടെ സംവിധായകൻ ഷെബി ചൗഘട്ടിന്റെ കുറിപ്പ് ചര്‍ച്ചയാകുകയാണ്. തിയറ്ററുകളില്‍ ആളെ എത്തിക്കാൻ പണം വാങ്ങിക്കുന്നവരുണ്ട് എന്നാണ് ഷെബി ചൗഘട്ടിന്റെ കുറിപ്പ്.

ഷെബി ചൗഘട്ട് എഴുതിയ കുറിപ്പ്

 ഞാൻ ഷെബി ചൗഘട്ട്. ഈ ഓണക്കാലത്ത് പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്‍ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പെന്ന സിനിമ റിലീസ് ചെയ്‍തിട്ടുണ്ട്. ഒരു പ്രേക്ഷകൻ എന്ന നിലക്ക് സിനിമയില്‍ എനിക്ക് തൃപ്‍തിയാണ്. എങ്കിലും വലിയ പ്രധാന താരങ്ങളില്ലാത്ത ചിത്രമായ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന് താരതമ്യേന കളക്ഷൻ കുറവാണ്. കളക്ഷനെക്കറിച്ചുള്ള എനറെ ആശങ്കകൾ പങ്കുവയ്ക്കാനല്ല താൻ കുറിപ്പ് എഴുതുന്നത്.  ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ രണ്ടു ചിത്രങ്ങൾ ഒഴിച്ച് ബാക്കിയുള്ളവയ്‍ക്ക് എല്ലാം ഈ കളക്ഷൻ ഇല്ലായ്‍മ പ്രശ്‍മാണ്. അതിനിടെ ചില ഏജൻസികൾ എന്റെ സിനിമയുടെ നിർമ്മാതാവിനെയും എന്നെയും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ദിവസവും നിശ്ചിത ആളുകള്‍ക്ക് വീതം ടിക്കറ്റ് സൗജന്യമായി കൊടുത്തു കൊണ്ട്  അവരെ തീയറ്ററിൽ കയറ്റാം എന്നാണ് ഉറപ്പു നൽകിയത്. ടിക്കറ്റ് ചാർജിന് പുറമേ അവർക്ക് തങ്ങള്‍ ഫീസ് നല്‍കണം. ഈ ഓണത്തിന് ഇറങ്ങിയ ഒരു സിനിമയ്ക്ക് ഇത്തരത്തിൽ ആളുകളെ കയറ്റുന്നതിന് ഒരു കോടി രൂപയാണ് നിർമാതാവ് മാറ്റിവെച്ചിരിക്കുന്നത് എന്നും പറഞ്ഞു ആ ഏജൻസി. അങ്ങനെ ഒരു സാഹചര്യത്തില്‍ പുതിയതായി സിനിമ ചെയ്യാൻ ഒരുങ്ങുന്ന നിർമ്മാതാക്കൾ ഇത്തരത്തിൽ തിയറ്ററില്‍ ആളുകളെ കയറ്റാൻ മിനിമം 30 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മാറ്റിവെക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഡിസ്ട്രിബ്യൂഷൻ ആലോചിക്കുമ്പോൾ പോസ്റ്ററുകൾക്കും പരസ്യങ്ങൾക്കും മറ്റു ഡിജിറ്റൽ പ്രചരണങ്ങൾക്കും ഉള്ള തുക മാത്രമല്ല ഇത്തരം ഏജൻസികൾക്ക് കൊടുക്കാനുള്ള തുക കൂടി മാറ്റിവെക്കേണ്ടി വരും എന്ന് ആലോചിക്കണം. ഇത്തരം ഏജൻസികൾ ഉണ്ടാകുന്നത് മലയാള സിനിമയ്ക്ക് ഭൂഷണം അല്ലെന്ന സത്യം തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

15 mins ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

27 mins ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

3 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

4 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago