Entertainment

യൂട്യൂബറോട് 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ

മുംബൈ: സുശാന്ത് സിംഗ് രജപുത് വധക്കേസിൽ തനിക്കെതിരെ “വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ” ഉന്നയിച്ചതിന് നടൻ അക്ഷയ് കുമാർ ബീഹാറിൽ നിന്നുള്ള ഒരു യൂട്യൂബറിന് മാനനഷ്ടക്കേസ് നല്‍കി. 500 കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അക്ഷയ് കുമാർ യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. യൂട്യൂബ് ചാനൽ എഫ്എഫ് ന്യൂസ് നടത്തുന്ന റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരായാണ് നടന്‍ നോട്ടീസ് നല്‍കിയിരുക്കുന്നത്.

കൂടാതെ യൂട്യൂബ് ചാനലിൽ നിന്ന് ആക്ഷേപകരമായ വീഡിയോകൾ നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു. തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ യൂട്യൂബ് ചാനലില്‍ ഉന്നയിച്ചിട്ടുണ്ട് അക്ഷയ് കുമാർ പറയുന്നു.

റിയ ചക്രബർത്തി കാനഡയിലേക്ക് ഒളിച്ചോടാൻ സഹായിച്ചു, കൂടാതെ അക്ഷയ് കുമാറും ആദിത്യ താക്കറെ, മുംബൈ പോലീസ് കമ്മീഷണർ എന്നിവരുമായി സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ച് രഹസ്യ ചർച്ചകൾ നടത്തിഎന്നും യൂട്യൂബ് ചാനലില്‍ പറയുന്നു.

ഇത്തരം ആരോപണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അക്ഷയ്കുമാറിനെ മാനസികമായി ബാധിച്ചെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

17 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

18 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

20 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

21 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago