Entertainment

ജാഫർ ഇടുക്കിയും അജുവർഗീസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആമോസ് അലക്സാണ്ഡർ ആരംഭിച്ചു

ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.

സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി – ശോഭന, നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും പത്നി ശ്രീമതി സിമി ജാഫറും ചേർന്നുർന്നു ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. കുട്ടൻ്റെ ഷിനി ഗാമി എന്ന ചിത്രത്തിൻ്റെ സംവിധായകൻ റഷീദ് പാറയ്ക്കൽ, ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ രാജൻ വർക്കല, നാസർ ലത്തീഫ്, അഭിനേതാ താക്കളായ സുഭാഷ്, സൗപർണ്ണിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഹൈദർ അലി ആമുഖ പ്രസംഗവും നിർമ്മാതാവ് അഷറഫ് പാലയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങുകൾക്കു ശേഷമാണ് നാദിർഷയും, നിർമ്മാതാവ് അഷറഫ് പാലയ്ക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്ന് ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്.

പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ആമോസ അലക്സാണ്ഡർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയിൽ അതിശക്തമായ ഒരു കഥാപാത്രമാണിത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രം ജാഫർ ഇടുക്കി എന്ന അഭിനേതാവിന് ഏറെ വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നതുമായിരിക്കും. 

അജു വർഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീഡിയാ പ്രവർത്തകൻ്റെ വേഷമാണ് ഈ ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി,  അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

രചന – അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ.

ഗാനങ്ങൾ – പ്രശാന്ത് വിശ്വനാഥൻ.

സംഗീതം – മിനി ബോയ്.

ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.

എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.

കലാസംവിധാനം – കോയാസ്.

മേക്കപ്പ് – നരസിംഹസ്വാമി.

കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ.

ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം

സ്റ്റുഡിയോ ചലച്ചിത്രം.

പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ.

പ്രൊഡക്ഷൻ ഹെഡ് – രജീഷ് പത്തംകുളം.

പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്. പി. സി.

തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – അനിൽ വന്ദന

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

7 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

23 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago