Categories: Entertainment

കംപോസിങ്ങിനായി വിദേശ മ്യുസീഷ്യരെ ഉപയോഗിച്ചു; അനിരുദ്ധിനെതിരെ സിനിമാ മേഖലയിലെ സംഗീതജ്ഞരുടെ സംഘടന

ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍
സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ അംഗങ്ങളെ ഉപയോഗിക്കാതെ സംഘടനയ്ക്ക് പുറത്തുള്ള മ്യുസീഷന്‍സിനെ ഉപയോഗിച്ചതിന്റെ പേരില്‍ അനിരുദ്ധിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

സംഘടനയില്‍ അംഗമായ അനിരുദ്ധിനോട് ഒന്നര മാസത്തിനു മുമ്പേ സംഘടനയിലെ അംഗങ്ങളെ ജോലിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന് സമ്മതം മൂളിയ അനിരുദ്ധ് എന്നാല്‍ സംഘടനയിലെ നാലു മ്യുസീഷന്‍സിന് മാത്രം ജോലി നല്‍കിയെന്നും ബാക്കിമുഴുന്‍ പേരും പുറത്തു നിന്നുള്ളവരായിരുന്നെന്നുമാണ് സംഘടനയുടെ പ്രസിഡന്റ് ധിന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
വിഷയത്തില്‍ അനിരുദ്ധിന്റെ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതു വരെ മറുപടിയൊന്നും കിട്ടിയില്ലെന്നും സംഘടന ആരോപിക്കുന്നു.

‘1200 അംഗങ്ങളാണ് ഞങ്ങളുടെ സംഘടനയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും സിനിമയിലൂടെ ജീവിതം പുലര്‍ത്തുന്നവരാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ നിര്‍മിക്കുമ്പോള്‍ 400-500 സംഗീതജ്ഞര്‍ക്കാണ് ജോലി ലഭിക്കുക. ഇളയരാജയും എ.ആര്‍ റഹ്മാനുമൊക്കെ വിദേശ സംഗീതജ്ഞരെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം അവര്‍ സംഘടനയിലുള്ള തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പക്ഷെ അനിരുദ്ധ് പൂര്‍മാണമായും നമ്മുടെ മ്യുസീഷന്‍സിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.’, സംഘടനാ പ്രസിഡന്റ് പറഞ്ഞു.
അതേ സമയം ഈ രീതി പിന്തുടരുന്നത് അനിരുദ്ധ് മാത്രമല്ലെന്നും നിരവധി പുതുമുഖ കംപോസര്‍മാര്‍
വിദേശ മ്യുസീഷന്‍മാരെ തെരഞ്ഞെടുക്കുന്നുണ്ടെന്നും ധാനി പറഞ്ഞു.

ഇതേ തുടര്‍ന്ന് ഇത്തരം സംഗീത സംവിധായകെര സംഘടനയില്‍ നിന്നും പുറത്താനുള്ള പ്രമേയം അടുത്ത മാസത്തിനുള്ളില്‍ സംഘടന അവതരിപ്പിക്കുമെന്നും സംഘടനാ പ്രസിഡന്റ് പറഞ്ഞു.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയും പ്രൊഡ്യൂസേര്‍സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പ്രമേയം അവതരിപ്പിക്കുന്നത്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

12 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

19 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago