ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍
സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ അംഗങ്ങളെ ഉപയോഗിക്കാതെ സംഘടനയ്ക്ക് പുറത്തുള്ള മ്യുസീഷന്‍സിനെ ഉപയോഗിച്ചതിന്റെ പേരില്‍ അനിരുദ്ധിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
സംഘടനയില്‍ അംഗമായ അനിരുദ്ധിനോട് ഒന്നര മാസത്തിനു മുമ്പേ സംഘടനയിലെ അംഗങ്ങളെ ജോലിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന് സമ്മതം മൂളിയ അനിരുദ്ധ് എന്നാല്‍ സംഘടനയിലെ നാലു മ്യുസീഷന്‍സിന് മാത്രം ജോലി നല്‍കിയെന്നും ബാക്കിമുഴുന്‍ പേരും പുറത്തു നിന്നുള്ളവരായിരുന്നെന്നുമാണ് സംഘടനയുടെ പ്രസിഡന്റ് ധിന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
വിഷയത്തില്‍ അനിരുദ്ധിന്റെ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതു വരെ മറുപടിയൊന്നും കിട്ടിയില്ലെന്നും സംഘടന ആരോപിക്കുന്നു.
‘1200 അംഗങ്ങളാണ് ഞങ്ങളുടെ സംഘടനയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും സിനിമയിലൂടെ ജീവിതം പുലര്‍ത്തുന്നവരാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ നിര്‍മിക്കുമ്പോള്‍ 400-500 സംഗീതജ്ഞര്‍ക്കാണ് ജോലി ലഭിക്കുക. ഇളയരാജയും എ.ആര്‍ റഹ്മാനുമൊക്കെ വിദേശ സംഗീതജ്ഞരെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം അവര്‍ സംഘടനയിലുള്ള തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പക്ഷെ അനിരുദ്ധ് പൂര്‍മാണമായും നമ്മുടെ മ്യുസീഷന്‍സിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.’, സംഘടനാ പ്രസിഡന്റ് പറഞ്ഞു.
അതേ സമയം ഈ രീതി പിന്തുടരുന്നത് അനിരുദ്ധ് മാത്രമല്ലെന്നും നിരവധി പുതുമുഖ കംപോസര്‍മാര്‍
വിദേശ മ്യുസീഷന്‍മാരെ തെരഞ്ഞെടുക്കുന്നുണ്ടെന്നും ധാനി പറഞ്ഞു.
ഇതേ തുടര്‍ന്ന് ഇത്തരം സംഗീത സംവിധായകെര സംഘടനയില്‍ നിന്നും പുറത്താനുള്ള പ്രമേയം അടുത്ത മാസത്തിനുള്ളില്‍ സംഘടന അവതരിപ്പിക്കുമെന്നും സംഘടനാ പ്രസിഡന്റ് പറഞ്ഞു.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയും പ്രൊഡ്യൂസേര്‍സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പ്രമേയം അവതരിപ്പിക്കുന്നത്.