gnn24x7

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

0
277
gnn24x7

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അടക്കം 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ റാലിയ്ക്കിടെയായിരുന്നു ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.

ഞങ്ങളുടെ (ആര്‍.എസ്.എസ്) നേതാക്കള്‍ ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങളെ എല്ലാവരേയും വെടിവെച്ചേനെ എന്നായിരുന്നു വിജയ് വര്‍ഗീയയുടെ പ്രസംഗം. തഹസില്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.

‘350 ഓളം പ്രതിഷേധക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൈലാഷ് വിജയ് വര്‍ഗീയയും ബി.ജെ.പി എം.പിയും ഇതില്‍ ഉള്‍പ്പെടും’ സന്യോഗിതാംഗംജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നരേന്ദ്രസിംഗ് രഘുവംശി പറഞ്ഞു.

അനുമതിയില്ലാതെ യോഗം ചേരല്‍, കലാപത്തിനാഹ്വാനം ചെയ്ത് പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here