gnn24x7

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം

0
287
gnn24x7

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള അരമണിക്കൂറായാണ് നിശ്ചയിച്ചിരുന്നത്. ജനുവരി പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റും 11.05 ന് ആല്‍ഫാ സെറിന്‍ ഫ്ലാറ്റും പോളിക്കുന്നതിനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

മരട് നഗരസഭയും എറണാകുളം ജില്ലാ ഭരണകൂടവും പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പാരമര്‍ശിച്ചിരിക്കുന്നത്. പതിനൊന്നാം തീയതി എച്ച്.ടു.ഒ പോളിച്ചതിന് അഞ്ച് മിനിട്ടിന് ശേഷം ആല്‍ഫാ സെറീനും പോളിക്കുമെന്നാണ് ഇതില്‍ പറയുന്നത്.ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ഒഴിപ്പിക്കും.എച്ച്.ടു.ഒ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് എഡിഫിസ് എന്ന കമ്പനിയാണ്.

വിജയ്‌ സ്റ്റീല്‍സ് എന്ന കമ്പനിയാണ് ആല്‍ഫാ സെറിന്‍ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്.പന്ത്രണ്ടാം തീയതി ജെയിന്‍ കോറല്‍ കേവും ഗോള്‍ഡെന്‍ കായലോരവും പൊളിക്കും.തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്ലാറ്റുകളാണ് പൊളിക്കുന്നത്.

പൊളിക്കുന്നതിനായി എച്ച്.ടു.ഒ ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് പൂര്‍ത്തിയാക്കി ബ്ലാസ്റ്റിംഗ് പോയിന്റ്‌ തീരുമാനിച്ചതായും എക്സ്പ്ലോസിവ് കണ്‍ട്രോളര്‍ അറിയിച്ചു. പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.സ്ഫോടന സ്ഥലത്തേക്ക് സുരക്ഷിതമായി പ്രവേശിക്കാമെന്ന്അഗ്നിശമന സേനയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അറിയിക്കുന്നത് വരെയാകും  നിരോധനാജ്ഞ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here