Entertainment

സോമൻ അമ്പാട്ടിൻ്റെ അഞ്ചിൽ ഒരാൾ തസ്ക്കരൻ‌ പൂർത്തിയായി

സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്ക്കരൻ – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. മലയാളത്തിലെ മുൻനിര അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു പോന്ന സോമൻ അമ്പാട്ട് ഒരു ഇടവേളക്കുശേഷമാണ് വീണ്ടും മെയിൻസ് ടീം സിനിമയിലേക്കു കടന്നു വരുന്നത്. ദുബായ് ഡിഫൻസിൽ ജോലി ലഭിച്ചതാണ് സോമൻ അമ്പാട്ടിന് ചലച്ചിത്ര രംഗത്ത് ഒരു ഇടവേള സൃഷ്ടിച്ചത്.

തൻ്റെ രണ്ടാമത്തെ മടങ്ങിവരവ് ഒന്നിലധികം ചിത്രങ്ങളിലൂടെയാണ്. ഈ സിനിമക്കു പുറമേ മറ്റു രണ്ടു ചിത്രങ്ങളുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു. ജയശീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദയ് ശങ്കർ എന്നിവരാണ് അഞ്ചിൽ ഒരാൾ തസ്ക്കരൻ നിർമ്മിക്കുന്നത്.പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുകയാണ് ഈ ചിത്രത്തിലൂടെ സോമൻ അമ്പാട്ട്.ഒരു പുതിയ നായകനെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം, മലയാളത്തിലെപ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സ്നേഹവും, നന്മയും, പ്രതികാരവും. നർമ്മവും, അക്ഷനും, പ്രണയവുമൊക്കെ ഘടകങ്ങളായ ഒരു തികഞ്ഞ കൊമേഴ്‌സ്യൽ എൻ്റർടൈനർ തന്നെയാണ് ഈ ചിത്രം.കുറ്റവാളിയാകാൻ ശ്രമിക്കുന്ന എഞ്ചിനിയറിംഗ് ബിരുദധാരിയായ ഒരു യുവാവിൻ്റെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. അതിലേക്കെത്തപ്പെടാനുള്ള അയാളുടെ ശ്രമങ്ങളും എത്തപ്പെട്ടതിന്നു ശേഷമുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സിദ്ധാർത്ഥ് രാജനാണ് ഈ ചിത്രത്തിലെ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിക്കുന്നത്. ശ്രാവണയാണ് നായിക. കലാഭവൻ ഷാജോൺ, രൺജി പണിക്കർ ,ഹരിഷ് കണാരൻ, ഇന്ദ്രൻസ്, പാഷാണം ഷാജി, ശിവജി ഗുരുവായൂർ,ഹരിഷ് പെരടി, അരിസ്റ്റോ സുരേഷ്, സുബ്രഹ്മണ്യൻ ബൊൾഗാട്ടി,അംബിക, നീനാ ക്കുറുപ്പ് ,സാധികാ വേണുഗോപാൽ, കുളപ്പുളി ലീല ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ സംഭാഷണം – ജയേഷ് മൈനാഗപ്പള്ളി,സ്ക്രിപ്റ്റ് കൺസൾട്ടൻ്റ് പ്രസാദ് പണിക്കർ , മണികണ്ഠൻ ഛായാഗ്രഹണവും സന്ധിപ് നന്ദകുമാർ, എഡിറ്റിംഗും നിർവ്വഹിക്കുന്നു.പി.കെ.ഗോപി, ബിനു പി.റ്റി.എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് ഈണം പകർന്നിരികുന്നു ‘കലാസംവിധാനം. ഷബീറലി, കോസ്റ്റ്യം -ഡിസൈൻ – രാധാകൃഷ്ണൻ മങ്ങാട്. മേക്കപ്പ് – സജി കൊരട്ടി. അസ്സോസ്സിയേറ്റ് ഡയറക്ടർകുടമാളൂർ രാജാജി, ജയേഷ് മൈനാഗപ്പള്ളി, നിർമ്മാണ നിർവ്വഹണം. – ഷാജി പട്ടിക്കര. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഫോട്ടോ – അനിൽ പേരാമ്പ്ര.

വാഴൂർ ജോസ്.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

16 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

17 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

18 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

1 day ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago