ജീൻ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ബിഗ് ബെൻ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്തിട്ടുള്ളത് ബിനോ അഗസ്റ്റിൻ ആണ്.
ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്നു. പ്രജയ് കമ്മത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റ് വിതരണം ചെയ്യുന്ന ചിത്രം ജൂൺ 28ന് തീയ്യേറ്ററുകളിലെത്തും.
എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പോലീസ് ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്ന തന്റെ ഭർത്താവ് ജീൻ ആന്റണിയേയും കുഞ്ഞിനേയും അവിടേക്ക് എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ ആക്സ്മികമായി നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും അവിടുത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. പ്രേക്ഷകനെ ആകാംഷുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്.
ബി. കെ. ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റർ – റിനോ ജേക്കബ്, പശ്ചാത്തല സംഗീതം – അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്, സംഘടനം – റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ – കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിനയൻ. കെ. ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…