അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്നു.ഒരു പിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ്ഇരുവരും വീണ്ടും ഒത്തുചേരുന്നത്.അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ,സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈശോ, ചാവേർ എന്നീ . ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കുമിത്.ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിപ്പോന്നിരുന്നത്. എന്നാൽ ഈ ചിത്രം പൂർണ്ണമായും ത്രില്ലർ ്് ജോണറിലാണ് അവതരണം. ഒരു മാസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.വിശാലമായ ക്യാൻവാസ്സിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ് ഈ ചിത്രത്തെ ജിസ് ജോയ് ഒരുക്കുന്നത്.
ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ , അനുശ്രീ , റീനു മാത്യൂസ്,കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.തിരക്കഥാരംഗത്ത് നവാഗതരായ ആനന്ദ്-ശരത്ത് , എന്നിവരാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് .ഈ. എസ്.കലാസംവിധാനം – അജയൻ മങ്ങാട്.കോസ്റ്റും. – ഡിസൈൻ. നിഷാദ്മേക്കപ്പ് – റോണക്സ്-സേവ്യർപ്രൊഡക് ‘ഷൻ കൺ ടോളർ – ആസാദ് കണ്ണാടിക്കൽ .കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണംഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ചതലശ്ശേരിയിൽ ആരംഭിക്കുന്നു . കണ്ണൂർ. തലശ്ശേരി റഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…