Entertainment

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്നു.
ഒരു പിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ്ഇരുവരും വീണ്ടും ഒത്തുചേരുന്നത്.


അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്
ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ,സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഈശോ, ചാവേർ എന്നീ . ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.


ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കുമിത്.
ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിപ്പോന്നിരുന്നത്. എന്നാൽ ഈ ചിത്രം പൂർണ്ണമായും ത്രില്ലർ ്് ജോണറിലാണ് അവതരണം. ഒരു മാസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
വിശാലമായ ക്യാൻവാസ്സിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ് ഈ ചിത്രത്തെ ജിസ് ജോയ് ഒരുക്കുന്നത്.
ദിലീഷ് പോ’ത്തൻ, ശങ്കർ രാമകൃഷ്ണൻ , അനുശ്രീ , റീനു മാത്യൂസ്,കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്
ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു..


തിരക്കഥാരംഗത്ത് നവാഗതരായ. ആനന്ദ്
-ശരത്ത് , എന്നിവരാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് .ഈ. എസ്.
കലാസംവിധാനം – അജയൻ മങ്ങാട്.
കോസ്റ്റും. – ഡിസൈൻ.നിഷാദ്
മേക്കപ്പ് – റോണക്സ്-സേവ്യർ
പ്രൊഡക് ‘ഷൻ കൺ ടോളർ – ആസാദ് കണ്ണാടിക്കൽ .
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം
ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ചതലശ്ശേരിയിൽ  ആരംഭിക്കുന്നു . കണ്ണൂർ. തലശ്ശേരി റഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ഫുട്ബോൾ വാർത്താ റൗണ്ടപ്പ്

⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…

5 hours ago

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ഒരുങ്ങി അയർലണ്ടിലെ ഇന്ത്യൻ സമൂഹം

എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ദുരന്തത്തിന്റെ 41 ആം വാർഷിക ദിനത്തിൽ…

5 hours ago

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

ഡബ്ലിൻ: അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി…

6 hours ago

ഫാമിലി റീ യൂണിഫിക്കേഷൻ: താമസ സൗകര്യത്തിന്റെ തെളിവ് നിർബന്ധമാകും, “ഹൗസ് ഷെയറിംഗ്” സാധ്യമാകുമോ.?

ഡബ്ലിൻ: അയർലണ്ടിൽ കുടുംബ പുനഃസംഗമ (Family Reunification) അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് താമസ സൗകര്യവുമായി ബന്ധപ്പെട്ട രേഖകൾ കൂടുതൽ പ്രധാനമാകുന്നു. വിദേശത്ത്…

8 hours ago

House Sharing Could Become the Biggest Obstacle to Family Reunification in Ireland

New Family Reunification Policy Raises Serious Questions for Migrants Living in Shared Accommodation By GNN…

9 hours ago

OCI കാർഡ് ഉടമകൾ ശ്രദ്ധിക്കുക; വിദേശ പാസ്‌പോർട്ട് പുതുക്കിയാൽ ഈ അപ്‌ഡേറ്റ് നിർബന്ധം

വിദേശ പാസ്‌പോർട്ട് പുതുക്കിയതിന് ശേഷം OCI (Overseas Citizen of India) രേഖകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ യാത്ര ചെയ്യുന്നവർക്ക്…

10 hours ago