Entertainment

‘ഗാന്ധിനഗർ സൺഡേ മാർക്കറ്റ്’ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഗാന്ധിനഗർ സൺഡേ മാർക്കറ്റ്’ എന്നു നാമകരണം ചെയ്തു.
മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഐ. എം. എ. ഹാളിൽ, ചിത്രത്തിൻ്റെ അഭിനേതാക്കളും, ആണിയറ പ്രവർത്തകരും, ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം അരങ്ങേറിയത്.
സംവിധായകൻ എം. പത്മകുമാറാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്.
ഗുരുകൃപാ ഫിലിംമ്പിൻ്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ സ്ഥാപനമായ ഗുരുകൃപാ ഫിലിംസിൻ്റെ ലോഗോ പ്രകാശനം ജോണി ആൻ്റെണി നിർവ്വഹിക്കുകയുണ്ടായി.

സംവിധായകരായ അരുൺ.ഗോപി, ടിനു പാപ്പച്ചൻ, അഭിനേതാക്കളായ, അപർണ്ണാ മുരളി, സുധീർ കരമന, പ്രശാന്ത് അലക്‌സാണ്ടർ, ദിനേശ് പ്രഭാകർ, തിരക്കഥാകൃത്ത് സുനിഷ് വാരനാട്, നിർമ്മാതാക്കളായ അരുൺ നാരായണൻ, എൻ. എം. ബാദുഷ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


നിർമ്മാതാക്കളായ ജോളി ജോസഫ്, ഔസേപ്പച്ചൻ, സുകുമാർ തെക്കേപ്പാട്ട്, ആനന്ദ് പയ്യന്നൂർ, എന്നിവരും സംബന്ധിച്ചിരുന്നു.
തൊണ്ണൂറുകളിൽ കേരളത്തിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിലേക്കാണ് അന്യ സംസ്ഥാന തൊഴിലാളികൾ എന്നു വിളിക്കപ്പെടുന്ന ഭായിമാരുടെ കടന്നുവരവ്.


രണ്ടായിരത്തിലെത്തിയപ്പോൾ വലിയ രീതിയിൽ ഇവരുടെ ഒഴുക്കായി. ബംഗാൾ, ബീഹാർ, ആസ്സാം ജാർഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നാണ് ഏറെയും പേർ എത്തിച്ചേർന്നത് രണ്ടു തലമുറക്കു മുമ്പ് ബംഗ്ളാദേശിൽ പാക്കിസ്ഥാൻ വിഭജന കലാപത്തിൽ നിന്നും രക്ഷപെട്ടു വന്നവരുടെ പരമ്പരകളാണ് ഇവരിൽ ഏറെയും പേർ.
ഇന്ന് കേരളീയ സമൂഹത്തിൽ ഇവരുടെ സാന്നിദ്ധ്യം നിർണ്ണായകമാണ്.


ഇവരിൽ നാലു സുഹൃറുത്തുക്കളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ബോളിവുഡ്ഡിലെ പ്രശസ്‌ത നടനായിരുന്ന അന്തരിച്ച നടൻ ഇൻഫാൻ ഖാൻ്റെ മകനും ബോളിവുഡ് നടനുമായ ബബിൾ ഖാനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അപർണ്ണാ ബാലമുരളി, ആത്മീയ,
പുതുമുഖം നിഖിൽ നായർ, സുധീർ കരമന, ജഗദീഷ് ജോണി ആൻ്റെണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


സംഗീതം – നന്ദഗോപൻ. വി.
ഛായാഗ്രഹണം- ഫാസിൽ നാസർ.
എഡിറ്റിംഗ് – സൂരജ് ഈ . എസ്
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ .
മേക്കപ്പ് – റഷീദ് അഹമ്മദ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ.
ഡിസൈൻ-തോട്ട് സ്റ്റേഷൻ.
പ്രൊജക്റ്റ് ഡിസൈൻ- ഷംനാസ് എം അഷ്റഫ് .
പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല.
മെയ് പത്തൊമ്പതിന് ജാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും
പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം
ഫോട്ടോ – രാജേഷ്.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

6 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

8 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

9 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

11 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago