പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു അടികപ്യാരെ കൂട്ടമണി. അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ഉറിയടി എന്ന ചിത്രമൊരുക്കിയ ഏ.ജെ. വർഗീസ് തൻ്റെ മൂന്നാമതു ചിത്രത്തിൻ്റെ ആരംഭം കുറിച്ചു.
സെപ്റ്റംബർ പതിമൂന്ന് വെള്ളിയാഴ്ച്ച കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ.കെ.പി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലളിതമായ ചടങ്ങിൽ പീരുമേട് എം.എൽ.എ ശ്രീ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി.ജയചന്ദ്രൻ, എസ്.ബി. മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ വാഴൂർ സോമൻ എം.എൽ.എ., പി.ജയചന്ദ്രൻ, എസ്.ബി. മധു, എ.ജെ. വർഗീസ്, പ്രേംകുമാർ, സൂരജ് എസ്. ആനന്ദ്, സൂര്യ, മുഹമ്മദ് സനൂപ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലൂടെ ഫുൾഫൺ, ത്രില്ലർ മൂവിയൊരുക്കുകയാണ് ഏ.ജെ.വർഗീസ്.
കാംബസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. അവരുടെ ഈ സഞ്ചാരത്തിനിടയിലാണ് കാംബസ്സിനു പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവർക്ക് നേരിടേണ്ടിവരുന്നത്.. ഈ പ്രതിസന്ധിചിത്രത്തിനു പുതിയ വഴിഞ്ഞിരിവ് സമ്മാനിക്കുന്നു.
ഈ സംഭവം കുട്ടികളുടെ ജീവിതത്തിൽ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികൾ പിന്നീട് ഏറെ സംഘർഷഭരിതമാക്കുകയാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ ഏ.ബി.എന്നിവരാണിവർ.
സംവിധായകൻ എ. ജെ. വർഗീസിൻ്റേതാണു തിരക്കഥ.
ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
ടിറ്റോ.പി. തങ്കച്ചൻ്റേതാണ് ഗാനങ്ങൾ.
ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്.
എഡിറ്റിംഗ് – ലിജോ പോൾ.
കലാസംവിധാനം – ശ്യാം കാർത്തികേയൻ.
മേക്കപ്പ് – അമൽ കുമാർ. കെ.സി.
കോസ്റ്റ്യം – ഡിസൈൻ. സൂര്യാ സി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷഹദ്.സി.
പ്രൊഡക്ഷൻ മാനേജേഴ്സ് -എൽദോ ജോൺ, ഫഹദ് .കെ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നെജീർനസീം
പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്.
പീരുമേട്, കുട്ടിക്കാനം, വാഗമൺ, കുമളി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – മുഹമ്മദ് റിഷാജ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…
ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…