ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ള മമ്മൂട്ടി ചിത്രം “ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈം വീഡിയോയിലാണ് ഉദയ്കഷ്ണന്റെ തിരക്കഥയിൽ ഒരുങ്ങിയ “ക്രിസ്റ്റഫർ എത്തിയിരിക്കുന്നത്. “ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയ്യേറ്ററുകളിൽ എത്തിയ “ക്രിസ്റ്റഫർ’ആസ്വ ജ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയ ചിത്രം ആയി വൻ വിജയം ആയി മാറിയിരുന്നു. സ്ത്രീകൾക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്പോട്ടിൽ തന്നെ ശിക്ഷ വിധിക്കുന്ന “DPCAW’ എന്ന അന്വേഷണ ഏജൻസിയുടെ തലവനായ “ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്.
സ്നേഹ ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ എത്തിയത്. തമിഴ് നടൻ ശരത് കുമാറും ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ് നടൻ വിനയ് റായ്, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്.
സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്. “ഓപ്പറേഷൻ ജാവ’ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാ സംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്റ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവർത്തകർ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…