മികച്ച ഹൃസ്വചിത്രങ്ങൾ ഒരുക്കിപ്പോന്ന നെജു കല്യാണി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ഷോർട്ട് ഫിലിമാണ് മകൾ എൻ്റെ മകൾ.
വാസുകി എന്ന ചിത്രമായിരുന്നു നെജുവിൻ്റെ മുൻ ഹൃസ്വചിത്രം. യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചതായിരുന്നു ഈ ചിത്രം.
സമൂഹത്തിൽ കൊച്ചു പെൺകുട്ടികൾ അനുഭവിക്കുന്ന കൊടും പീഢനങ്ങൾക്കെതിരെ സ്വയം ചെറുത്തു നിൽപ്പ് ആയുധമാക്കിയ വാസുകി എന്ന പെൺകുട്ടിയുടെ കഥയായിരുന്നു വാസുകി. കുടുംബങ്ങളെ ഏറെ ആകർഷിക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു.
മകൾ എൻ്റെ മകൾ എന്ന ചിത്രമാകട്ടെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എപ്പോഴും കുടുംബ പശ്ചാത്തലത്തിലൂടെയാണ് നെജുതൻ്റെ ചിത്രങ്ങൾ ഒരുക്കുന്നത്.
ചെറുപ്രായത്തിൽ പ്രണയം എന്ന അറിവില്ലായ്മ അമ്മു എന്ന പതിനഞ്ചുകാരി തൻ്റെ കാമുകനെ അർദ്ധരാതിയിൽ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു വരുത്തുന്നു.
ഇതു കാണാനിടയാകുന്ന മകളെ ജീവനു തുല്യം സ്നേഹിക്കുന്ന അച്ഛൻ.
ഇവർക്കിടയിലുണ്ടാകുന്ന സംഘർഷമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
നന്ദനം എന്ന സീരിയലിൽ ബാലാമണിയെ അവതരിപ്പിച്ച് പ്രേക്ഷകരെ ഏറെ ആകർഷിച്ച നന്ദന അനുജയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അമ്മുവിനെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – അഭിലാഷ് അഭി.
സഹസംവിധാനം -നാസർ.
നിർമ്മാണ നിർവ്വഹണം -ഗിരീഷ് കുറുവ ന്തല
:യൂട്യൂബിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ് ഈ ചിത്രം.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…