Entertainment

ദയാഭാരതി പൂർത്തിയായി; ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത്

ദഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ഗസൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.
കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ഈ ചിതത്തിന്റെ ചിത്രകരണം ആതിരപ്പള്ളി, വാഴച്ചാൽ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. അമ്പിളി അമ്മാവൻ, പൊലീസ് ഡയറി, അറബിപ്പൊന്ന് തുടങ്ങി. എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയകുമാറിന്റെ ഈ ചിത്രം നിരവധി സവിശേഷതകൾ നിറഞ്ഞതാണ്.
അതിൽ ആദ്യം എടുത്തു പറയാനുള്ളത് ഗായകൻ ഹരിഹരന്റെ സാന്നിദ്ധ്യം തന്നെയാണ്.


ആഡ് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹരിഹരൻ ഒരു ഫീച്ചർ ഫിലിമിൽ അഭിനയിക്കാനെത്തിയിരിക്കുന്നത് നിസ്സാരമായി കാണാവുന്നതല്ല.
ആതിരപ്പള്ളിയിലെ ലൊക്കേഷനിൽ വച്ച് ഹരിഹരനുമായിത്തന്നെ ഇതിനേപ്പറ്റി സംസാരിച്ചു.


അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
“ഈ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും എന്നെ സമീപിച്ച് കഥ പറഞ്ഞപ്പോൾത്തന്നെ സ്ട്രൈക്കു ചെയ്തു.
ചില സന്ദേശങ്ങളും, ദുരിതമനുഭവിക്കുന്ന കാടിന്റെ മക്കളുടെ ജീവിതവും പ്രകൃതിയോടുള്ള താൽപ്പര്യവുമെല്ലാം മനസ്സിനെ ഏറെ പിടിച്ചു കുലുക്കാൻ പോന്നതായിരുന്നു. പ്രകൃതിയേയും, പക്ഷിമൃഗാദികളേയും, വൈൽഡ്‌ലൈഫിനോടും ഏറെ അടുപ്പം സൂഷിക്കുന്ന എന്നിക്ക് ഈ ചിത്രത്തിന്റെ കഥ, സ്വന്തം ജീവിതവുമായി ഏറെ ഇണങ്ങുന്നതായി തോന്നി. അങ്ങനെയാണ് ഈ ചിതത്തിൽ അഭിനയിക്കാനായി സമ്മതം മൂളിയത്.

സോദ്ദേശ പരമായ ആശയവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവും കൈകാര്യം ചെയ്യുന്ന ഒരു ചിത്രമാണിത്. അതുകൊണ്ടു തന്നെ ദേശീയ – അന്തർദ്ദേശീയ തലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒരു സിനിമയായിരിക്കും ഇത്
അൽപ്പം ഇടവേളക്കുശേഷം വിജയകുമാർ മെയിൽ സ്ടീം സിനിമയിലേക്കു കടന്നുവരുന്ന ചിത്രം. കാത്തിരിപ്പിന്റെ ഫലം ഏറെ അനുഗ്രഹമായിരിക്കും എന്നു തെളിയിക്കപ്പെടുന്നതായിരിക്കും ഈ ചിത്രം.

പൂർണ്ണമായും വനമേഖലകളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഹരിഹരന്റെ ഭാഗത്തു നിന്നും ഏറെ സഹകരണമാണ് ലഭിച്ചതെന്ന് വിജയകുമാർ പറഞ്ഞു.
പുഴകളും, വനങ്ങളിലും കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു വേണമായിരുന്നു ചിത്രകരണം. അവിടെയെല്ലാം ഹരിഹരൻ സാർ ആരെയും അതിശയിപ്പിക്കും വിധത്തിൽത്തന്നെയാണ് സഹകരിച്ചത്.
ഗായകൻ ഹരിഹരനെത്തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആദിവാസി കോളനിയിൽ കുട്ടികളെ പഠിപ്പിക്കാനെത്തുന്ന രണ്ട് അദ്ധ്യാപികമാരാണ് ദയയും ഭാരതിയും.
ആദ്യമെത്തുന്നത്
ഭാരതിയാണ് ആദ്യമെത്തുന്നത്. പ്രകൃതിയേയും പക്ഷിമൃഗാദികളേയും ഒരുപോലെ സ്നേഹിച്ചവരാണ് ദയാഭാരതിമാർ.


ആദിവാസികളെ ചൂഷണം ചെയ്തുപോന്നവർക്കു മുന്നിൽ ഭാരതി നീതിക്കു വേണ്ടി പോരാടുന്നു. ഇത് അധികാരിവർഗങ്ങൾക്ക് തലവേദനയായി മാറുന്നു. വർഷങ്ങളോളം തങ്ങൾ അനുഭവിച്ചു പോന്ന കാര്യങ്ങൾക്ക് തടസ്സം നേരിട്ടതോടെ അധികാരവർഗത്തിന്റെ ചെറുത്തു നിൽപ്പിൽ ഭാരതിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. പിന്നീടുണ്ടാക്കുന്ന സംഘർഷങൾക്കിടയിലാണ് ഗായകനായ ഹരിഹരന്റെ കടന്നുവരവ്… ഇദ്ദേഹത്തിന്റെ സാമീപ്യം പുതിയ ചില വഴിത്തിരിവുകൾക്കും കാരണമാകുന്നു.


നിരവധി ജനകീയ പ്രശ്നങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിയായാണ് ഭാരതിയെ അവതരിപ്പിക്കുന്നത്.
ദയയെ സ്നേഹാ സക്സേനയും അവതരിപ്പിക്കുന്നു.
കൈലാഷ്, ദിനേശ് പ്രഭാകർ, അപ്പാനി ശരത്ത്, നാഞ്ചിയമ്മ, മെഡിമിക്സ് അനൂപ്, ബാദുഷാ തുടങ്ങിയവരും ഇതിലെ പ്രധാന അഭിനേതാക്കളാണ്.
ഗാനങ്ങൾ – പ്രഭാവർമ്മ. ജയൻ തൊടുപുഴ, ഡാർവിൻ പിറവം.
സംഗീതം – സ്റ്റിൽ ജു അർജുൻ
ഛായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ.
എഡിറ്റിംഗ് – ബിബിൻ ബാബു
കലാസംവിധാനം – ലാലു ത്രിക്കുളം. മേക്കപ്പ. ഐറിൻ. കോസ്റ്റ്യും. ഡിസൈൻ – സജീഷ്. അസ്റ്റോസ്സിയേറ്റ് ഡയറക്ടർ സബിൻകാട്ടുങ്കൽ.
പ്രൊഡക്ഷൻ കൺട്രോളർ – അനിൽ ക്കുട്ടൻ.
ശ്രീ തമ്പുരാൻ ഇന്റെർ നാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് ചാരങ്ങാട്ട് അശോക് ഫിലിംസിന്റെ ബാനറിൽ ബി.വിജയകുമാറും സി.കെ. അശോകനും ചേർന്നു നിർമ്മിക്കുന്ന് ഈ ചിത്രം നിർമ്മിക്കുന്നു.
വാഴൂർ ജോസ് .
ഫോട്ടോ – ജോർജ് കോളോത്ത്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Share
Published by
Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

8 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

8 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago