Entertainment

മരണമാസ് ക്ലീൻ യു.എയോടെ സെൻസർ ചെയ്യുപ്പെട്ടു; ഏപ്രിൽ പത്തിന് പ്രദർശനത്തിന്

കഥയുടെ പുതുമയിലും അവതരണത്തിലും കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്.

നവാഗതനായ ശിവ പ്രസാദ്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

ക്ലീൻ യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം എന്നിവർ നിർമ്മിക്കുന്നു. ഈ ചിത്രം വിഷു – ഈസ്റ്റർ ആഘോഷങ്ങൾക്ക് പിൻബലമേകി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ഗോകുൽ നാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ്  ശിവപ്രസാദ് ഈ ചിത്രത്തിലൂടെ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ  രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്.

യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും.

സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. 

അനിഷ്മ അനിൽകുമാറാണ് നായിക. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

വരികൾ – മൊഹ്സിൻ പെരാരി

സംഗീതം – ജയ് ഉണ്ണിത്താൻ.

ഛായാഗ്രഹണം – നീരജ് രവി.

എഡിറ്റിംഗ് – ചമനം ചാക്കോ.

പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.

മേക്കപ്പ് – ആർ.ജി.വയനാടൻ.

കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ.

നിശ്ചല ഛായാഗ്രഹണം – ഹരികൃഷ്ണൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – രാജേഷ് മേനോൻ, അപ്പു.

പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ.

പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽവരാജ്.

കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

12 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

13 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

15 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

17 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

2 days ago