Entertainment

ആഴിതിരമാലകൾ പുഷ്പക വിമാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തുവിട്ടു

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ… ഞാൻ മിന്നീടും രാവിൽ ഈ രാവിൽ നിന്നോമൽ ചേലും കണ്ടേ നിന്നേ…

എന്ന ഈ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.

ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈ ഞ മിട്ട് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൾ വഹാബും ശ്രുതി ശിവദാസും പാടിയ ഒരു യുഗ്മഗാനമാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരി ക്കുന്നത്.

ഡാർക്ക് മൂഡിൽ ഒരു പ്രണയ ഗാനമാണിത്.

നായക കഥാപാത്രത്തെ സിജു വിൽസനും നായികയായ നമ്രതയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ. മെയിൽ നഴ്സും ഫീമെയിൽ നഴ്സുമാണിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ.  നിരന്തരമായ സൗഹൃദത്തിലൂടെ ഇരുവരും ഏറെ അടുത്തു. ഇത് പ്രണയമാറി മാറുന്നു.

ഈ പ്രണയമാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്. ഇമ്പകരമായ ഗാനരംഗവും. മനോഹരമായ ദൃശ്യാ വൽക്കരണവും കൊണ്ട് ഈ ഗാനം ഏറെ വൈറലാകുമെന്നതിൽ സംശയമില്ല.

നഗരജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂvടെ സൗഹൃദത്തിൻ്റേയും പ്രണയത്തിൻ്റേയും. അതിജീവനത്തിൻ്റേയും കഥ പറയുന്നതാണ് ഈ ചിത്രം.

റയോണറോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല കിവിസോ മൂവീസ്, നെരിയാ ഫിലിംസ് ഹസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ആക്ഷനും നർമ്മവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.

 ബാലു വർഗീസ്, ധിരജ് ഡെന്നി,  സിദ്ദിഖ്, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, മനോജ്. കെ. യു. ലെന, സൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത് വിശിഷ്ട് (മിന്നൽ മുരളിഫെയിം) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 സന്ധീപ് സദാനന്ദനും, ദീപു. എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – രാഹുൽ രാജ്

ഛായാഗ്രഹണം – രവി ചന്ദ്രൻ,

എഡിറ്റിംഗ് – അഖിലേഷ് മോഹൻ.

കലാസംവിധാനം – അജയ് മങ്ങാട്.

മേക്കപ്പ് – ജിത്തു പയ്യന്നൂർ.

കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ

പ്രൊഡക്ഷൻ മാനേജർ – നജീർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

24 mins ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

24 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago