Entertainment

ദീപു അന്തിക്കാടിൻ്റെ ചിത്രത്തിന് തുടക്കമിട്ടു

ഏപ്രിൽ പതിനാറ് ശനിയാഴ്ച്ച കാലത്ത് എട്ടര മണിയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവള്ളത്തിനു സമീപമുള്ള പോർട്ട് മുസ്സിരിസ് ഹോട്ടലിൽ വച്ചാണ് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്,യു.എഫ്.ഐ.മോഷൻ പിക്ച്ചേഴ്സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ)ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഇവിടെ ആരംഭിച്ചത്.

ഷാബു അന്തിക്കാടാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർലൈൻ പ്രൊഡ്യൂസർ – ഇമേജസ് ആഡ് ഫിലിംസ് നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ആരംഭം കുറിച്ചത് തികച്ചും ലളിതമായ ചടങ്ങോടെയാണ്: അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും മാത്രം പങ്കെടുത്ത ഈ ചടങ്ങിൽ നിർമ്മാതാവ് കിഷോർ വാര്യത്തിൻ്റെ മാതാവ് ശ്രീമതി രാധാമേനോൻആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.തുടർന്ന് ഗുരു സോമസുന്ദരം,, സുധീഷ് പിള്ള, ബിജു മേനോൻ ,അലൻസിയർ, ഛായാഗ്രാഹകൻ ലോകനാഥൻ ,സംവിധായകൻ ദീപു അന്തിക്കാട് എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.തുടർന്നു് ശ്രീമതി ആശാ കിഷോർ സ്വിച്ചോൺ കർമ്മവും നിവേദിതാഷിബു ഫസ്റ്റ് ക്ലാപ്പും നൽകി.പൂജാ ചടങ്ങുകൾക്കു ശേഷം എയർപോർട്ടിൽബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം എന്നിവരടങ്ങുന്ന രംഗങ്ങൾ ചിത്രീകരിച്ചു.

തികഞ്ഞ ഫാമിലി ജോണർ ചിത്രമായ ലക്കി സ്റ്റാറിനു ശേഷം  ഹൈറേഞ്ച് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. അവതരണത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകൻ ദീപു അന്തിക്കാട് സ്വീകരിച്ചിരിക്കുന്നത്.തുടക്കം മുതൽ ഒടുക്കം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദിവ്യാ പിള്ളയാണ് നായിക.ഷീലുഏബ്രഹാം, ശാന്തി പ്രിയ (ദൃശ്യം2 ഫെയിം) ,സി ജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ് ( തണ്ണീർമത്തൻ ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് ഉണ്ണികൃഷ്ണൻ്റേതാണ് ഗാനങ്ങൾ,ലോകനാഥൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർ വ്വഹിക്കുന്നു.കലാസംവിധാനം -അപ്പുണ്ണി സാജൻ,മേക്കപ്പ്. റോണക്സ് സേവ്യർ, കോസ്റ്റ്യം -ഡിസൈൻ- നയന ശ്രീകാന്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾഅസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അമൃത ശിവദാസ്, അഭിലാഷ് എസ്.പാറോൽ., സഹസംവിധാനം – കിരൺ അശോകൻ.സ്വപ്നാ വിമൽ, ശരത്ത്.എസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .പീരുമേട്, വണ്ടിപ്പെരിയാർ,കുമളി, തേക്കടി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. ഫോട്ടോ – സിബി ചീരൻ.

വാഴൂർ ജോസ്.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

3 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

5 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

6 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

7 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago