മലയാളികളുടെ ഏറ്റവും വിശേഷപ്പെട്ട ഓണാഘോഷത്തിന് ആശംസകളുടെ പ്രളയം തന്നെയായിരിക്കും എല്ലാ സ്ഥലത്തു നിന്നും ഉണ്ടാകുന്നത്.
വ്യക്തികൾ വക, സ്ഥാപനങ്ങൾ വക… അങ്ങനെ വലിയ നിര തന്നെ ഉണ്ടാകും.
ഇവിടെ ഒരു ചലച്ചിത്രനിർമ്മാണ സ്ഥാപനം തികച്ചും വ്യത്യസ്ഥമായ
ഓണാശംസയുമായി എത്തിയിരിക്കുന്നു.
സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത്
ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്കു കടന്നു വരുന്ന ബീത്രീഎം കിയേഷൻ
സാണ് പുതുമയാർന്ന ഓണാശംസയുമായി എത്തിയിരിക്കുന്നത്.
നഗര പശ്ചാത്തലത്തിൽ മാവേലിയും സംഘവും സഞ്ചരിച്ച കൊണ്ട് കേരളത്തിൻ്റെ തനതായ കലകളേയും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്ന അതേ ഗൗരവത്തോടെ നല്ല മുതൽ മുടക്കോടെയാണ് ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.
നിർമ്മാതാവ് നോബിൻ മാത്യുവിൻ്റെ ആശയമാണു് ഇതിനു പിന്നിലുള്ളത്.
ഇംതിയാസ് അബു ബേക്കറാണ് ഈ ഗാനരംഗത്തിൻ്റെ സംവിധായകൻ.
ജാസി ഗിഫ്റ്റും ഗോകുലം പാടിയ
ഓണവും വന്നേ-
എന്നു തുടങ്ങുന്ന ഗാനമാണിത്.
ക്ലൈമാക്സിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നിടത്താണ് പ്രേക്ഷകരെ ഏറെ കൗതുകത്തിലെത്തിച്ച ഈ ഗാനം പൂർത്തിയാകുന്നത്.
ബുള്ളറ്റ് ബൈക്കിനെമനസ്സു
കൊണ്ടും ശരീരം കൊണ്ടും പ്രണയിച്ച ഒരു യുവാവിൻ്റെ കഥ രസാവഹമായി അവതരിപ്പിക്കുന്ന ചിത്രമാണിത്.
വാഴൂർ ജോസ്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…