Entertainment

”എന്നാലും ൻ്റെളിയാ” പൂർത്തിയായി

പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമയാണ് “എന്നാലും ൻ്റെളിയാ”.
ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു.
ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഈ ചിത്രം ഗൾഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണ്. സുരാജ് വെഞ്ഞാറമൂടിൻ്റെ അടിസ്ഥാനമെന്നു പറയുന്നത് ശുദ്ധമായ നർമ്മമാണ്. സമീപകാലത്ത് ഗൗരവപരമായ ചിത്രങ്ങളാണ് സുരാജ് അവതരിപ്പിച്ചു പോന്നത്. ഒരിടവേളക്കുശേഷം സ്വരാജ് ഒരു നർമ്മ ചിത്രത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിനു പ്രാധാന്യമേറെയാണ്.


ഏറെ ശ്രദ്ധയാകർഷിച്ച
ല്യക്കാച്ചിപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സുരാജിനു പുറമേ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സിദ്ദിഖ്, ലെന, മീരാ നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരാണ് ഇതിലെ പ്രധാനികൾ.
ഗായത്രി അരുണാണ് നായിക.
തിരക്കഥ – ബാഷ് മുഹമ്മദ്-ശീകുമാർ അറയ്ക്കൽ.
ഹരി നാരായണൻ്റെ വരികൾക്ക് വില്യം ഫ്രാൻസിസും ഷാൻ റഹ്മാനും ഈണം പകർന്നിരിക്കുന്നു.
പ്രകാശ് വേലായുധനാണു ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – മനോജ്
കലാസംവിധാനം – അജി കുറ്റിയാനി.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റ്യും – ഡിസൈൻ.-ഇർഷാദ് ചെറുകുന്ന്.
അസ്സോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ ‘പ്രൊഡക്ഷൻ കൺകോളർ-റിന്നി ദിവാകർ.
ലൈൻ പ്രൊഡ്യൂസർ പാരിസ് ദേശം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ.
മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ ,- പ്രേംലാൽ പട്ടാഴി
.
GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

4 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

7 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

9 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

10 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

16 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago