Gulf

പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

ദുബായ്: പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസവുമായി അധികൃതർ. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പറഞ്ഞു.

പാസ്പോർട്ടിൽ അവസാന പേജിൽപരാമർശിച്ചിരിക്കുന്ന പിതാവിന്റെയോകുടുംബത്തിന്റെയോ പേര് യുഎഇ വീസGULFഅനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്പോർട്ടിൽ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്പോർട്ടിന്റെ രണ്ടാമത്തെ പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ വിഒഎ യ്ക്ക് അർഹതയുണ്ട്. സിംഗിൾ നെയിം (ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പാസ്പോർട്ടിൽ ഒറ്റപ്പേരുള്ള മലയാളികളടക്കം ഒട്ടേറെ പേർ ആശങ്കയിലായിരുന്നു. ഇവരിൽ ഇതിനകം സന്ദർശക വീസ ലഭിച്ചവരുമുണ്ട്. വിമാനത്താവളങ്ങളിൽ നിന്ന് മടക്കിയയക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. പാസ്പോർട്ടിൽ പിതാവിന്റെ പേരോ കുടുംബപ്പേരോ ചേർക്കാൻ ഇതിനകം പലരും അപേക്ഷിച്ചുകഴിഞ്ഞു.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

8 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

10 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

14 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

15 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

22 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago