സാധാരണ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലർ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്തുകൂടിയായ അമൽ കെ.ജോബി ‘ എതിരെ, എന്ന തന്നെ ആദ്യ ചിത്രത്തിലൂടെ.
പ്രശസ്ത സംവിധായകനായ കെ – മധുവിൻ്റെ ബാങ്കിംഗ് ഹവേഴ്സ്10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് രംഗത്തെത്തിയ അമൽ കെ – ജോബി സംവിധാന രംഗത്തേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൂർണ്ണമായും ത്രില്ലോടെ അവതരിപ്പിക്കുന്നതു്. സാധാരണ മനഷ്യരുടെ ജീവിതത്തിനിടയിലൂടെ ഇത്തരമൊരു ത്രില്ലർ സിനിമ വേറിട്ട ഒരനുഭവം തന്നെയായിരിക്കും സമ്മാനിക്കുക -മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഏറെ പ്രശസ്തിയാർജിച്ചിരിക്കുന്ന അഭിഷേക് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്-രമേഷ് – പി.പിള്ളയാണ് നിർമ്മാതാവ് -ഒരു പിടി മികച്ച ചിത്രങ്ങളാണ് അഭിഷേക് ഫിലിംസിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി, വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ.റോണി എന്നിവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമൽ.കെ.ജോബി – അമൽദേവ്. കെ.ആർ. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം – കേദാർ വിഷ്ണുനാരായണൻ – ഛായാഗ്രഹണവും നിഖിൽ വേണു – എഡിറ്റിംഗും നിർവ്വഹിക്കുന്നു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാളി. സ്ക്രിപ്റ്റ് റൈറ്റർ – സേതു, ഡയറക്ടർ- അമൽ കെ ജോബി, പ്രൊഡ്യൂസർ – രമേശ് പി പിള്ള നിർമ്മാണ നിർവ്വഹണം – അലക്സ്.ഇ.കുര്യൻ. മെയ് രണ്ടാം വാരത്തിൽ തൊടുപുഴ, യിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…