ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്സ് പോൾ. കഥയിലും അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഒരു രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മറ്റൊരു രംഗത്തേക്കു കൂടി കടന്നു വരുമ്പോൾ അവിടെയും തൻ്റേതായ കൈയ്യൊപ്പു പതിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അലക്സ് പോൾ. പാൻ ഇൻഡ്യൻ മൂവിസിൻ്റെ ബാനറിൽ അഡ്വ.ബിനു, ജയകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഒരുപാൻ ഇൻഡ്യൻ സിനിമയായി ഇൻഡ്യയിലെ വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്.
പാൻ ഇന്ത്യൻ സിനിമാക്കമ്പനിയുടെ ഒഫീഷ്യൽ ലോഞ്ചിംഗ ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ച് തിങ്കളാഴ്ച്ച (5_5_2025) കൊച്ചിയിൽ നടന്നു. നാൻസി ലാലാണ് ലോഞ്ചിംഗ് നടത്തിയത്. ലാൽ ബാലു വർഗീസ്, ആൽബി, തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായി രുന്നു ഈ ചടങ്ങ് നടന്നത്.
കാംബസ് ഹൊറർ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പോപ്പുലർ സിനിമകളായ സലാർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയദേവ് ആണ് ഈ ചിത്രത്തിലെ നായകൻ. എമ്പുരാനിൽ പ്രഥ്വിരാജിൻ്റെ ചെറുപ്പം അവതരിപ്പിച്ചത് ഈ നടനാണ്. വിൻസിറ്റയാണു നായിക. പേപ്പട്ടി എന്ന ചിത്രത്തിലെ നായികയായിരുന്ന വിൻ സിറ്റ ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന ഉഴവർ മകൻ എന്ന തമിഴ്ചിത്രത്തിലെ നായികയാണ്.
മികച്ച അഭിപ്രായത്തിലൂടെ ശ്രദ്ധ നേടിയ ആംഗ്രി ബഡീസ്, പപ്പടവട എന്നീ വെബ് സീരിസ്സിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് വിൻസിറ്റ. സിദ്ദിഖ്, ലാൽ, ജോണി ആൻ്റെണി ജോയ്മത്യൂ, പ്രശസ്ത ബോളി വുഡ് നടൻ മകര ദേഷ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, പ്രശസ്ത യൂട്യൂബറും മീഡിയ ഇൻഫ്ളുവൻസറും ഗായികയും ഡാൻസറുമായ തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
അശ്വതി അലക്സിൻ്റെ തിരക്കഥ
ജയിൻ യൂണിവേഴ്സിറ്റിയിൽ ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങളിൽ അസി.പ്രൊഫസറായ അശ്വതി അലക്സാണ് ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സംഗീത സംവിധാനവും അലക്സ് പോൾ തന്നെ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, പ്രശസ്ത അമ്പ് ട്രോളജർ ഹരി പത്തനാപുരം എന്നിവരാണ് ഇതിലെ ഗാനങ്ങൾ രചിക്കുന്നത്.
എഡിറ്റിംഗ് – വി. സാജൻ.
കലാസംവിധാനം – ബോബൻ.
മേക്കപ്പ് – പട്ടണം റഷീദ്.
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്
ആക്ഷൻ – സ്റ്റൺ ശിവ
കോറിയോഗ്രഫി – റംസാൻ, ശ്രീജിത്ത്.
വി.എഫ്.എക്സ്-എഗ്ഗ് വൈറ്റ്
സ്റ്റിൽസ് – നിജേഷ് ചെറു വോട്ട്
ഡിസൈൻ – പാൻസ് ചുൾ.
പ്രൊഡക്ഷൻ കൺട്രോളർ – മുരളി വിജയ്
ജൂൺ ആദ്യവാരത്തിൽ തെങ്കാശി കുറ്റാലം ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. സ്നേഹം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…