Entertainment

ഫോർത്ത് ഫ്ലോർ (fourth floor) ഫെബ്രുവരി 27ന്

സൈക്കോളജി ത്രില്ലർ ജോണറിൽ, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ (fourth floor). തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ.സുന്ദര പാണ്ഡ്യൻ സംവിധാനം ചെയ്യുന്നു.

മനോ ക്രിയേഷൻസിൻ്റെ ബാനറിൽ, എ രാജയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയേഴിന് ഈ ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.

സാസ്വികയെ തമിഴിൽ ആദ്യമായി അവതരിപ്പിച്ച വൈഗ, സത്യരാജ്, അജ്മൽ അമീർ, പൂർണ്ണിമ ഭാഗ്യരാജ്, ശ്രീമാൻ, വൈജി മഹേന്ദ്ര എന്നിവരഭിനയിച്ച ദീർഘദർശി എന്നീ ചിത്രങ്ങൾ ഒരുക്കിയ സുന്ദരപാണ്ഡ്യൻ്റെ മൂന്നാമത്തെ ചിത്രമാണിത്.

രക്തച്ചുഴി, നയൻതാര നായികയായ മായ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായ ആരി അർജുനാണ് നായിക. ബിഗ് ബോസ് തമിഴ് പതിപ്പിലെ വിന്നർ കൂടിയാണ് ആരി അർജുൻ, ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര, സുബ്രഹ്മണ്യ ശിവ, ആദിത്യ കതിർ എന്നിവരും പ്രധാന താരങ്ങളാണ്.

ഏതു ഭാഷക്കും അനുയോജ്യമായ രീതിയിലുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. ഒരു ഫ്ളാറ്റിൽ നടക്കുന്നതാണ് ഈ ചിത്രത്തിൻ്റെ കഥ.

ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും, ഡ്രീമും കോർത്തിണക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലർ,

ആറു മരണങ്ങളും അതിൻ്റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതും ചിത്രത്തിൻ്റെ കഥാഗതിയിലെ പ്രധാന വിഷയമാണ്.

തുടക്കം മുതൽ  പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലർ എന്നു കൂടി ചിത്രത്തെ വിശേഷിപ്പിക്കാം.

സംഗീതം – ധരൻ കുമാർ 

ഛായാഗ്രഹണം – ജെ. ലഷ്മൺ.

എഡിറ്റിംഗ് – റാം സുദർശനൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൂര്യപ്രകാശ്.

വാഴൂർ ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

1 hour ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

7 hours ago

ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25ന്

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക്  കമ്മ്യൂണിറ്റിയുടെ   ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…

7 hours ago

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

1 day ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

2 days ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

2 days ago