Entertainment

ഫ്രൈഡേ ഫിലിം ഹൗസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് കെ. ആർ. ജി ഫിലിം സ്റ്റുഡിയോസിൻ്റെ പടക്കളത്തിന് തുടക്കമിട്ടു

മലയാള സിനിമയിൽ ഏറെപുതുമകൾ സമ്മാനിച്ച് പ്രശസ്തിയാർജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുൻനിര നിർമ്മാണ സ്ഥാപനമായ കെ.ആർ. ജി ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമായ പടക്കളത്തിന് ജൂലൈ പന്ത്രണ്ട് വെള്ളിയാഴ്ച്ച തിരി തെളിഞ്ഞു.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ഔദ്യോഗികമായ തുടക്കമായത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ഒത്തുചേർന്ന ചടങ്ങിൽ വിജയ് ബാബു, കാർത്തിക്ക് എന്നിവർഫസ്റ്റ് ക്ലാപ്പു നൽകിയായിരുന്നു തുടക്കം. വിജയ് ബാബു, കാർത്തിക്ക്, യോഗി. ബി. രാജ്, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് നിർമ്മാതാക്കൾ.

ജസ്റ്റിൻ മാത്യു, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ഏറെക്കാലമായി പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയും നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കുകയും ചെയ്ത മനു സ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാംബസ്സിൻ്റെ പശ്ചാത്തലത്തിൽ യൂത്തിൻ്റെ ജീവിതം വർണ്ണ മനോഹരമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

നിരവധി പുതുമുഖങ്ങൾ ഈ ക്യാമ്പസ് ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിലാണ് ചിത്രത്തിൻ്റെ കഥ പ്രധാനമായും നടക്കുന്നത്. ചിത്രത്തിലുടനീളം ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച് വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് നിർമ്മാതാവായ വിജയ് ബാബു പറഞ്ഞു.

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പടക്കളം തന്നെയായിരിക്കും ഈ ചിത്രം. എല്ലാ വിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ളീൻ എൻ്റർടൈനർ.

സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം)

തിരക്കഥ – നിതിൻ. സി. ബാബു – മനു സ്വരാജ്.

ഛായാഗ്രഹണം – അനു മൂത്തേടത്ത്.

എഡിറ്റിംഗ് – നിതിൻരാജ്  ആരോൾ – രാജേഷ് മുരുകേശൻ.

പ്രൊഡക്ഷൻ ഡിസൈൻ – സുനിൽ. കെ. ജോർജ്

മേക്കപ്പ് – റോണക്സ് സേവ്യർ

കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – വിനയ് ബാബു, നവീൻ മാറോൾ.

നിർമ്മാണ നിർവ്വഹണം – ഷിബു. ജി. സുശീലൻ.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ് പ്രധാന ലൊക്കേഷൻ. ഓഗസ്റ്റ് ആദ്യ വാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജേസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

13 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

15 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

19 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

20 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago