Entertainment

അതിദുരൂഹവും ഉദ്വേഗവും നിറച്ച് “അന്വേഷിപ്പിൻ കണ്ടെത്തും” ടീസർ പുറത്തിറങ്ങി

വലിയ ക്യാൻവാസ്, വൻ താരനിര, വലിയ മുതൽമുടക്ക്… റിയലിസ്റ്റിക്കായ അവതരണം. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.

ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നതെന്ന് ടീസറിലൂടെ മനസ്സിലാക്കാം. ചിത്രത്തിലുടനീളം ഈ ത്രില്ലിംഗ് ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

കാപ്പ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം സരിഗമയുമായി സഹകരിച്ച് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.ഏബ്രഹാമും ഡോൾ വിൻ കുര്യാക്കോസ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജിനു.വി.എബ്രഹാമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കടുവയുടെ മികച്ച വിജയത്തിനു ശേഷം ജിനു. വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വർഡിച്ചിരിക്കുന്നു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിതത്തിൽ എഴുപതോളം വരുന്ന അഭിനേതാക്കളുടെ നിര തന്നെയുണ്ട്. ഇതിൽത്തന്നെ തിരവധി പുതുമുഖങ്ങളെയും അണിനിരത്തിയിട്ടുണ്ട്.

തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ പറയുന്ന ചിത്രമാണിത്. ഒരു പൊലീസ് കഥാപാത്രത്തെക്കുറിച്ച് പ്രേഷകരുടെ ഇടയിൽ പല കാഴ്ച്ചപ്പാടുകളുമുണ്ട്. പൗരുഷത്ത്വത്തിന്റെ പ്രതീകം, എതിരാളികളെ എല്ലാ അർത്ഥത്തിലും നേരിടാൻ കെൽപ്പുള്ളവൻ, അങ്ങനെ അമാനുഷിക പ്രതീകമായിത്തന്നെയാണു കാണുന്നത്. ഈ ചിത്രത്തിലെ നായക കഥാപാതമായ എസ്.ഐ. ആനന്ദ് രാജ് എന്ന കഥാപാത്രത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. തികച്ചും റിയലിസ്റ്റിക്കായ അവതരണം.

സർവ്വീസ്സിൽ പുതുതായി ജോയിന്റ് ചെയ്തതാണ് എസ്.ഐ. ആനന്ദ് രാജ് തഴക്കവും പഴക്കവും ചെന്ന സീനിയേഴ്സിനിടയിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ, നിയമ വ്യവസ്ഥകളെ അപ്പാടെ അനുസരിച്ച് തന്റെ കൃത്യനിർവ്വഹണത്തിലേക്കു കടന്ന എസ്.ഐ. ആനന്ദ രാജിന്റെ മുന്നിൽ വലിയ രണ്ടു കേസ്റ്റുകളാണ് എത്തിയത്. അതിന്റെ നടപടികളിൽ ഇദ്ദേഹത്തിന് വ്യക്തിപരമായും ഔദ്യോഗികപരമായും പല പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വന്നു. ഒരു ഘട്ടത്തിൽ നീതിവ്യവസ്ഥകൾ ക്കൊപ്പം പ്രായോഗികമായ ചില നടപടികൾ കൂടി നടത്തിത്തുടങ്ങിയതോടെ എസ്.ഐ.ആനന്ദ് രാജിന് പുതിയ മുഖവും ഇമേജും കൈവരികയാണ്. ഇവിടെയാണ് ഈ ചിത്രത്തിന് പുതിയ വഴിത്തിരിവും നൽകുന്നത്.

ജീവിതവുമായി ഏറെ ബന്ധപ്പെട്ട കഥാപാത്രങ്ങളും അവതരണവും ഈ ചിത്രത്തെ ഏറെ പ്രേക്ഷകരോട് അടുപിക്കുന്നു. എസ്.ഐ. ആനന്ദ് രാജ് എന്ന ജനകീയ കഥാപാത്രത്തെ ടൊവിനോ തോമസ് ഏറെ ഭദ്രമാക്കുന്നു.

ബാബുരാജ്, സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ശ്രീജിത്ത് രവി, പ്രമോദ് വെളിയനാട്, ജയ്സ് ജോർജ്ജ്, വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, കെ.കെ.സുധാകരൻ, അർത്ഥനാ ബിനു അശ്വതി മനോഹരൻ, മനുഷികെർ, അനഘ സുരേദ്രൻ , റിനി ശരണ്യ എന്നിവർ താരനിരയിലെ പ്രമുഖരാണ്.

സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ഗൗതം ശങ്കർ.

എഡിറ്റിംഗ് – സൈജു ശ്രീധർ.

കലാസംവിധാനം – ദിലീപ് നാഥ്.

മേക്കപ്പ് – സജി കാട്ടാക്കട

കോസ്റ്റും ഡിസൈൻ – സമീരാ സനീഷ്.

മാർക്കറ്റിംഗ് – ബ്രിംഗ് ഫോർത്ത്

ചീഫ് അസ്സോസ്സിയേറ്റ്  ഡയറക്ടർ – അനീവ് സുകുമാരൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ.

പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.

കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈറാറ്റുപേട്ട, കടപ്പന എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്.

ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – സിനറ്റ് സേവ്യർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

6 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

12 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

12 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

13 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

13 hours ago

WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…

13 hours ago