ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം ഷർട്ടും, മുണ്ടും പിന്നിൽ പുഴ കറുത്ത പ്രീമിയം കാർ. കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്.
മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 യുടെ പുറത്തുവിട്ട പുതിയ പോസ്റ്റർ.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
ദൃശ്യംസീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു.
സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്.
എത്ര പ്രതിസന്ധികളുണ്ടായാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ചു തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ച തീരുമാനമാണ്.
ദൃശ്യത്തിൽ നിന്നും ദൃശ്യം – 3 യിൽ എത്തുമ്പോൾ അതു വരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.
ജോർജുകുട്ടിയേയും കുടുംബത്തേയും പ്രേക്ഷകർ ഏറ്റെടുത്തത് ആ കഥാപാത്രങ്ങളുടെ സ്വീകാര്യത തന്നെയാണ്.
ഏപ്രിൽ രണ്ടിന് ദൃശ്യം – 3 എത്തുന്നതുവരേയും പ്രേക്ഷകൻ്റെ നെഞ്ചിടിപ്പും വർദ്ധിച്ചു കൊണ്ടിരിക്കും.
ആഗോള തലത്തിൽത്തന്നെ സജീവ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ഈ ചിത്രം
ഏപ്രിൽ രണ്ടിന് വേൾഡ് വൈഡായി
പ്രേക്ഷർക്കു മുന്നിലെത്തും പനോരമ സ്റ്റുഡിയോസും, പെൻ സ്റ്റുഡിയോസും ചേർന്ന് ഈ ചിത്രത്തിൻ്റെ വേൾഡ് വൈഡ്തീയേറ്റർ റിലീസ്സും, ഡിജിറ്റൽ റിലീസ്സും സ്വന്തമാക്കിയിട്ടുണ്ട്.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നു. ഫോർകോർട്ടുകളിലെ ഇന്ധന വിതരണം പൂർണമായും തടസ്സപ്പെടുമെന്ന തീർന്നുപോകുമെന്ന ഭീഷണിയിലാണ്, ഏകദേശം…
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…
അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…
ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…
ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…
കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…