1939 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡിനെ ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കി എച്ച്.ബി.ഒ മാക്‌സ്. വംശീയപരമായ മുന്‍വിധികള്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ പേരിലാണ് സിനിമ നീക്കം ചെയ്യാന്‍ എച്ച്.ബി.ഒ തീരുമാനിച്ചത്.
സിനിമയ്‌ക്കെതിരെ നിരന്തര വിമര്‍ശനം വന്നതിനു പിന്നാലയൊണ് തീരുമാനം. ഒരു കാലഘട്ടത്തിലെ ഉല്‍പന്നം മാത്രമാണ് ഈ സിനിമ എന്നാണ് എച്ച്.ബി.ഒ പറയുന്നത്. അക്കാലത്തും ഇന്നും ഇത് തെറ്റാണെന്നും എച്ച്.ബി.ഒ പറയുന്നു.
ചിത്രത്തിന്റെ ചരിത്രപരമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം ചിത്രം എച്ച്.ബിഒ യുട ഭാഗമായ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചു വരുമെന്നും എച്ച്.ബി.ഒ അറിയിച്ചു.
മാര്‍ഗരറ്റ് മിചെലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച സിനിമ അടിമ സമ്പ്രദായത്തിന് അനുകൂലമായ കഥാഗതിയിലാണ് നീങ്ങുന്നത്. അമേരിക്കന്‍ സിവില്‍വാര്‍ കാലഘട്ടത്തിലെ കഥപറയുന്ന സിനിമ അടിമത്തം നിര്‍ത്തലാക്കിയ ശേഷവും തങ്ങളുടെ മുന്‍ ഉടമകളെ അനുസരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
10 ഓസ്‌കാറുകളാണ് ചിത്രം നേടിയത്. പണപ്പെരുപ്പത്തിനുസരിച്ച് ക്രമീകരിക്കുമ്പോള്‍ ചിത്രം എക്കാലത്തെയും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമാണ്.
ചിത്രത്തിലെ അഭിനയത്തിന് ഹാറ്റി എംസി ഡാനിയേലിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യുപ്പെടുന്നതും അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത കറുത്ത വര്‍ഗക്കാരിയായ നടിയായി ഇവര്‍ മാറി.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…