gnn24x7

പത്ത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ച അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കി എച്ച്.ബി.ഒ മാക്‌സ്

0
194
gnn24x7

1939 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡിനെ ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കി എച്ച്.ബി.ഒ മാക്‌സ്. വംശീയപരമായ മുന്‍വിധികള്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ പേരിലാണ് സിനിമ നീക്കം ചെയ്യാന്‍ എച്ച്.ബി.ഒ തീരുമാനിച്ചത്.

സിനിമയ്‌ക്കെതിരെ നിരന്തര വിമര്‍ശനം വന്നതിനു പിന്നാലയൊണ് തീരുമാനം. ഒരു കാലഘട്ടത്തിലെ ഉല്‍പന്നം മാത്രമാണ് ഈ സിനിമ എന്നാണ് എച്ച്.ബി.ഒ പറയുന്നത്. അക്കാലത്തും ഇന്നും ഇത് തെറ്റാണെന്നും എച്ച്.ബി.ഒ പറയുന്നു.

ചിത്രത്തിന്റെ ചരിത്രപരമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം ചിത്രം എച്ച്.ബിഒ യുട ഭാഗമായ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചു വരുമെന്നും എച്ച്.ബി.ഒ അറിയിച്ചു.

മാര്‍ഗരറ്റ് മിചെലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച സിനിമ അടിമ സമ്പ്രദായത്തിന് അനുകൂലമായ കഥാഗതിയിലാണ് നീങ്ങുന്നത്. അമേരിക്കന്‍ സിവില്‍വാര്‍ കാലഘട്ടത്തിലെ കഥപറയുന്ന സിനിമ അടിമത്തം നിര്‍ത്തലാക്കിയ ശേഷവും തങ്ങളുടെ മുന്‍ ഉടമകളെ അനുസരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

10 ഓസ്‌കാറുകളാണ് ചിത്രം നേടിയത്. പണപ്പെരുപ്പത്തിനുസരിച്ച് ക്രമീകരിക്കുമ്പോള്‍ ചിത്രം എക്കാലത്തെയും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമാണ്.

ചിത്രത്തിലെ അഭിനയത്തിന് ഹാറ്റി എംസി ഡാനിയേലിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യുപ്പെടുന്നതും അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത കറുത്ത വര്‍ഗക്കാരിയായ നടിയായി ഇവര്‍ മാറി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here