ഒക്ടോബർ ഇരുപത്തിനാല് ചൊവ്വ, വിജയദശമി നാൾ… വിദ്യാരംഭ ദിനം… ഇവിടെ ഒരു സിനിമ ആരംഭം കുറിക്കുകയാണ്.. അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥൻ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചത്.
അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും, ചലച്ചിത പ്രവർത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അമൽ.കെ.ജോബിയുടെ പിതാവ് ജോബി തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ആരംഭം കുറിച്ചത്. തുടർന്ന് നന്ദു പൊതുവാൾ സ്വിച്ചോൺൺ കർമ്മവും കുടമാളൂർ രാജാജി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണവും ആരംഭിച്ചു. ജയ്സ് ജോസ് ആദ്യ ഷോട്ടിൽ അഭിനയിച്ചു.
വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്ഥന്റെ കൗശലവും കൃതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുകയാണ് ഈ ചിത്രത്തിലൂടെ.
നീതിപാലകരും നിയമഞ്ജരും ഒരുപോലെ മാറ്റുരക്കുന്ന ഈ ചിത്രം കേസന്വേഷണത്തിൽ ഏറെ പുതുമകൾ സമ്മാനിക്കുന്നു.
ABrutal criminal beyond the law എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എന്നുന്നത്.
ഈ ചിത്രത്തിലെ ആൻഡ്രൂസ് പള്ളിപ്പാടൻ- എന്ന ഗുമസ്ഥാനെ ജയ്സ് ജോസ് അവതരിപ്പിക്കുന്നു.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപിച്ചു പോന്ന ജയ്സിന് മെയിൻ സ്ടീം സിനിമയിൽ മുൻ നിരയിലേക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഈ ചിത്രത്തിലെ ആൻ ഡ്രൂസ് പള്ളിപ്പാടൻ എന്ന കഥാപാത്രം.
ബിബിൻ ജോർജ് , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലേഷ്, മഗ്ബൂൽ സൽമാൻ, ഷാജു ശീധർ, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി ലാലു, ഐ.എം.വിജയൻ, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ഫൈസൽ മുഹമ്മദ്, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ,
ജീമോൻ ജോർജ്, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പുതുമുഖം നീമാമാത്യു വാണ് നായിക.
തിരക്കഥ – റിയാസ് ഇസ്മത്ത്.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സ്റ്റീഥൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു.
പശ്ചാത്തല സംഗീതം – ബിനോയ് എസ്.പ്രസാദ്.
ഛായാഗ്രഹണം – കുഞ്ഞുണ്ണി.എസ്. കുമാർ.
എഡിറ്റിംഗ് – അയൂബ് ഖാൻ.
കലാസംവിധാനം – രജീഷ്. കെ.സൂര്യ.
മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ
കോസ്റ്റും ഡിസൈൻ ഷിബു പരമേശ്വരൻ ‘
പ്രൊജക്റ്റ് ഡിസൈൻ – നിബിൻ നവാസ്,
അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽദേവ്. കെ.ആർ.
ലൈൻ പ്രൊഡ്യുസർ – ലിജിൻ നവാസ്.
പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ
മുസാഫിർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം കിടങ്ങൂർ, ഏറ്റുമാന്നൂർ, പാലക്കാട് എന്നിവിടങ്ങളിൽ ആയി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – അമൽ അനിരുദ്ധൻ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…