കോഴിക്കോടൻ ഭാഷയും
ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ
നായകനായി അഭിനയിക്കുന്ന ഉല്ലാസപ്പൂത്തിരികൾ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
നവാഗതനായ ബിജോയ് ജോസഫാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്.
ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം – തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്.
ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ നാം ഓരോരുത്തരുടേയും പ്രതിനിധിയായിത്തന്നെ കണക്കാക്കാം.
അജു വർഗീസ്,
സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു’ നിർമ്മൽ പാലാഴി, സരയൂ ,സീനത്ത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം ജോജു ജോർജും, സൗ ബിൻഷാഹിറും, പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
കഥi -ബിജോയ് ജോസഫ് –
തിരക്കഥ -സംഭാഷണം പോൾ വർഗീസ്.
ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു.
മനോജ്പിള്ളയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള,
കലാസംവിധാനം – ത്യാഗു തവനൂർ.
കോസ്റ്റ്യം – ഡിസൈൻ.ലിജി പ്രേമൻ –
മേക്കപ്പ് – ഹസ്സൻ വണ്ടൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അഭിലാഷ് അർജുൻ.
പ്രൊഡക്ഷൻ കൺട്രോളർ. റിച്ചാർഡ് .
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു ‘.
വാഴൂർ ജോസ്.
ഫോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…