“ഹിഗ്വിറ്റ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. ഹേമന്ത് .ജി.നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസ്സിയേഷൻ വിത്ത് മാംഗോസ് ഇൻ കോക്കനട്ട് സിന്റെ ബാനറിൽ ബോബി തര്യനും സജിത് അമ്മയും ചേർന്നു നിർമ്മിക്കുന്നു.
കണ്ണർ റാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കണ്ണൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് സഖാവ് പന്ന്യൻ മുകുന്ദന്റെയും അദ്ദേഹത്തിന്റെ ഗൺമാനായി എത്തുന്ന അയ്യപ്പദാസിനേയും കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. “ഭയം ഈ ലോകത്തിലെ ഏറ്റവും മോശമായ വാക്കാണ്. അതുകൊണ്ട് ഭീരുവാകരുത്. ഭീരുവായ ആണ് ഏറ്റവും വലിയ തെറ്റു കൂടിയാണ്. പേടിച്ച പുരുഷൻ ഏറ്റവും വലിയ അശ്ളീലവും” സഖാവ് പന്ന്യൻ മുകുന്ദന്റെ ഈ വാക്കുകളിൽക്കൂടി ഈ ചിത്രത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കപെടുന്നു. “ആളും മൈക്കും. മൈതാനവും വച്ചല്ല പ്രശ്നം തീർക്കേണ്ടത്. അതിന് അതിന്റേതായിട്ടുള്ള രീതികളുണ്ട്. തന്ന കണക്ക് തീർത്തിരിക്കും സഖാവ് പന്ന്യൻ മുകുന്ദന്റെ ഈ വാക്കുകൾ കൂടി കേൾക്കുമ്പോൾ ഒരു പാർട്ടി പ്രവർത്തകന്റെ ആവേശത്തെ ഇത് ആളിക്കത്തിക്കാൻ പോരുന്നതാണ്. കണ്ണൂർ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച കൂടിയാണ്.
സമകാലീന സംഭവങ്ങളിലൂടെ ഉരിത്തിരിയുന്ന ഈ ചിത്രത്തിലെ സഖാവ് പന്ന്യൻ മുകുന്ദനെ സുരാജ് വെഞ്ഞാറമൂടും, അയ്യപ്പദാസിനെ ധ്യാൻ ശ്രീനിവാസനും അവതരിപ്പിക്കുന്നു.
മനോജ് . കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – വിനായക് ശശികുമാർ -ധന്യാ നിഖിൽ.
സംഗീതം – രാഹുൽ രാജ്
ഛായാഗ്രഹണം – ഫാസിൽ നാസർ
എഡിറ്റിംഗ് – പ്രസീത് നാരായണൻ.
മാർച്ച് മുപ്പത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
https://www.youtube.com/watch?v=H8MRlNBDA-M&feature=youtu.be
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…