Entertainment

പ്രണയത്തിന് എത്ര സ്റ്റേജസ്സാണ്? ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിൽ അത് വ്യക്തമാക്കുന്നു

‘പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ…. എൻ്റെ അറിവിൽ അത്… ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്, ഇതൊക്കെ ക്ലീഷേ ആണന്നും, പറഞ്ഞു പഴകിയതുമാണന്നുമൊക്കെ അറിയാം. പക്ഷെ എന്തു ചെയ്യാനാണ് ഭായ്… മാറ്ററ് പ്രണയമായിപ്പോയില്ലേ?

സോ…ലെറ്റ്സ് ലൗ …

എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവിട്ടതാണ് പ്രണയത്തിൻ്റെ ഈ നിർവ്വചനങ്ങൾ… മലയാളത്തിലെ പ്രമുഖ താരങ്ങളായ ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസർ യുവജനങ്ങളുടെ ഏറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

പ്രണയമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. ആ വിഷയമാണ് ടീസറിലൂടെ വ്യക്തമാക്കപ്പെടുന്നതും എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ്മായിപ്പൻ മഞ്ഞപ്ര  നിർമ്മിക്കുന്നതാണ് ഈ ചിത്രം. ക്യാമ്പസും ഒപ്പം ഒരു കാർഷിക ഗ്രാമത്തിൻ്റെയും പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്.

ഗാനങ്ങൾ – ഹരി നാരായണൻ വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട് സാൽവിൽ വർഗീസ്.

രചന – ജിതിൻ ജോസ്.

പുതുമുഖം ബാലാജി ജയരാജ് നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അൽത്താഫ് സലിം, ബോബൻ സാമുവൽ,  നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കരാ, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വർഷാ വിശ്വനാഥാണു നായിക.

ഛായാഗ്രഹണം – മെൽബിൻ കുരിശിങ്കൽ.

എഡിറ്റിംഗ് – സന്ധീപ് നന്ദകുമാർ.

കലാസംവിധാനം – ബനിത് ബത്തേരി.

കോസ്റ്റ്യും ഡിസൈൻ – ദിവ്യാ ജോബി.

മേക്കപ്പ് – ജിത്തു പയ്യന്നൂർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീകുമാർ വള്ളംകുളം

അസ്സോസ്സിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ

പ്രൊജക്റ്റ് ഡിസൈൻ – അനുക്കുട്ടൻ ഏറ്റുമാന്നൂർ.

പ്രൊഡക്ഷൻ കൺട്രോളർ – കമലാക്ഷൻ പയ്യന്നൂർ.

വാഴൂർ ജോസ്.

ഫോട്ടോ – സന്തോഷ് പട്ടാമ്പി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബെൽഫാസ്റ്റിൽ  സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ്  ശ്രദ്ധേയമായി

ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…

5 hours ago

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

19 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

21 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

1 day ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

2 days ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

2 days ago