ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലെ ലഷ്മി കോവിൽ എസ്റ്റേറ്റിൽ നടന്നുവരികയാണ്. ഏപ്രിൽ ഇരുപത്തിയൊമ്പത് വെള്ളിയാഴ്‌ച്ച പരിശുദ്ധ റംസാൻ നോയമ്പിൻ്റെ അവസാനത്തെ വെള്ളിയാഴ്ച്ച, നോമ്പുകാലത്തെ ഈ വെള്ളിയാഴ്ച്ചക്ക് ഏറെ പ്രസക്തിയുണ്ട്. സെറ്റിൽ ഈ ദിവസത്തിൻ്റെ പ്രാധാന്യം ഒരു ഇഫ്താർ വിരുന്നിലൂടെ ആഘോഷിക്കുകയുണ്ടായി.
ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ശാന്തി പ്രിയ (ദൃശ്യം 2 ഫെയിം) തുടങ്ങിയവരും നിരവധി ജൂനിയർ കലാകാരന്മാരും അണിയറ പ്രവർത്തകരും ഈ സ്നേഹവിരുന്നിൽ പങ്കുകൊണ്ടു.
സംവിധായകൻ ദീപു അന്തിക്കാട്, ബിജു മേനോൻ ,അലൻസിയർ, ഗുരു സോമസുന്ദരം എന്നിവർ ആശംസകൾ നേർന്നു. സ്നേഹത്തിൻ്റേയും ത്യാഗത്തിൻ്റേയും .ഓർമ്മകൾ പുതുക്കുന്നതാണ് ഈ സ്നേഹവിരുന്നെന്ന് ആശംസകൾ നേർന്നവർ അനുസ്മരിച്ചു.
വാഴൂർ ജോസ്.
ഫോട്ടോ – സിബി ചീരൻ.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…