Entertainment

ഷാജി കൈലാസിൻ്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്‌മരണീയ
മാക്കുവാൻ പോരുന്ന തൻ്റെ ഒരു കൈയ്യൊപ്പ് ആ കഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്. തിരക്കഥാരംഗത്തും മുരളിയുടെ സാന്നിദ്ധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്.
മുരളിയുടെ തിരക്കഥയിലൂടെയാണ് മലയാളത്തിലെ എക്കാലത്തേയും മെഗാസിനിമകളായ
ലൂസിഫറും എംബുരാനും പിറന്നത്.

വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും
ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലഫ്‌റ്റ് റൈറ്റ് ലെഫ്റ്റ്, രസികൻ, കമ്മാര സംഭവം, ഈ ഈ അടുത്ത കാലത്ത്, ടിയാൻ തുടങ്ങിയവ. താൻ തിരക്കഥ രചിച്ചവയിൽ അപൂർവ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളു താനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യൻ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്‌മരണീയമാക്കി.


കൂർമ്മബുദ്ധിക്കാരനായ ജോർജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാൻ മറുതന്ത്രങ്ങൾ ഒരുക്കുന്ന തോമസ് ബാസ്റ്റ്യൻ പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നു… ഇപ്പോഴിതാ മേടയിൽ കൊച്ച്… എന്ന കൊച്ചേട്ടനായി മുരളി ഗോപി വീണ്ടും
അരങ്ങുതകർക്കാൻ എത്തുകയാണ്.


കൊമേഴ്സ്യൽ സിനിമയുടെ വക്താവായ ഷാജി കൈലാസ് ഒരുക്കുന്ന വരവ് എന്ന ചിത്രത്തിലാണ് മുരളി ഗോപി മേടയിൽ കൊച്ച് എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്.

ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം മധ്യതിരുവതാം
കൂറിന്റെയും മലഞ്ചരക്കിൻ്റെ ഗന്ധമുള്ള ഹൈറേഞ്ചിൻ്റേയും
രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫുൾ ആക്ഷൻ പാക്ക്ട് ചിത്രമാണ്. ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാൻ്റെർ. നാടിൻ്റെ ഹൃദയത്തുടിപ്പുകളെ തൻ്റെ ഉള്ളം കൈയ്യിലൂടെ മേടയിൽ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. വെളുത്ത നീണ്ട ജൂബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക. സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിൻ്റെ ഉള്ളറിയുന്നവർ ചുരുക്കം. തൻ്റെ അധീത നയിലേക്ക് കാട്ടുങ്കൽ പോളച്ചൻ എത്തുന്നതോടെയാണ് മേടയിൽ കൊച്ചിൻ്റെ ജീവിതം ഏറെ സംഘർഷഭരിതമാകൂ. അത് പോളച്ചൻ പത്തു ദിവസത്തെ പരോളിൽ ഇറങ്ങി എന്നു കേട്ടപ്പോൾ കൊച്ചിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മതി ഇവർ തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടന്നന്ന് മനസ്സിലാക്കാൻ.
“കുറച്ചു നാളായി വല്യ പ്രശ്‌നങ്ങളില്ലാതെ പോകുകയായിരുന്നു”
ഇതായിരുന്നു മേടയിൽ കൊച്ചിൻ്റെ പ്രതികരണം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. പോളച്ചൻ്റെ സാന്നിദ്ധ്യം പല പ്രബലന്മാരുടേയും മന:സമാധാനം കെടുത്തുന്നു.

പോളച്ചൻ്റെ പത്തു ദിവസത്തെ പരോൾ അന്നാടിനെ സംഘർഷത്തിലേക്കു നയിക്കുകയാണ്…. പോളച്ചൻ്റെ ഒന്നൊന്നര വരവ്, ഷാജി കൈലാസ് ആഘോഷമാക്കുകയാണിവിടെ.
പോളച്ചനും മേടയിൽ കൊച്ചും നേർക്കുനേർ വരുമ്പോഴാണ്. വരവ് എന്ന ചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്.
കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന പോളച്ചനായി ജോജു ജോർജ് അരങ്ങു തകർക്കുന്നു.
കാമ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ മികച്ച ആക്ഷൻ പാക്ക്ട് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.
എഴുതിയ തിരക്കഥകളിൽ മഹാഭൂരിപക്ഷവും വൻ വിജയങ്ങളായിട്ടുള്ള തിരക്കഥാകൃത്തായ എ.കെ.സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് ആക്ഷനുകളും എട്ട് ആക്ഷൻ കോറിയോഗ്രാഫേഴ്സാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും അക്ഷൻ കോറിയോഗ്രാഫേഴ്സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ്.


ജോജു ജോർജിനും മുരളി ഗോപിക്കും പുറമേ ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു.

എക്സിക്കുട്ടീവ് പ്രൊഡ്യൂ സേർസ്- ജോമി ജോസഫ്, രാഹുൽ റെജി
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
കലാസംവിധാനം – സാബു റാം,
മേക്കപ്പ് – സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ – സമീര സനിഷ്.
സ്റ്റിൽസ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ,
മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു…
ജൂൺ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്;  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

2 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

4 hours ago

SSE Airtricity വൈദ്യുതി-ഗ്യാസ് നിരക്കുകൾ ഉയർത്തും

ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…

6 hours ago

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

7 hours ago

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

12 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

12 hours ago