Entertainment

മലയാള സിനിമക്ക് നവോന്മേഷം

കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ഒരു മേഖലയാണ് ചലച്ചിത്ര മേഖല.തീയേറ്ററുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് അഞ്ചു മാസമായി. രണ്ടാം ലോക് ഡൗണിൽ എല്ലാം വീണ്ടും നിശ്ചലമായപ്പോഴാണ് സിനിമാരംഗവും ഷട്ടർ താഴ്ത്തിയത്. രണ്ടര മാസം കഴിഞ്ഞതോടെ ചിത്രീകരണത്തിന് ഉപാധികളോടെ അനുവാദം നൽകിയതോടെ മുടങ്ങിക്കിടന്ന ചിത്രങ്ങൾ വീണ്ടും തുടർന്നു എന്നു മാത്രമല്ലാ പുതിയ ഒരു ഡസനിലേറെ ചിത്രങ്ങൾ കൂടി ആരംഭിക്കുകയും ചെയ്തു. വലിയ ജനപങ്കാളിത്തത്തോടെ ചിത്രീകരിക്കേണ്ട കടുവ, ബാറോസ്, പാപ്പൻ, തുടങ്ങിയ ചിത്രങ്ങൾ മാത്രമാണ് ഇനി പുനരാരംഭിക്കുവാനുള്ളത്.അധികം താമസിയാതെ തന്നെ ആ ചിത്രങ്ങളുടെ മിരീകരണവും ആരംഭിക്കുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞു.

ഒരു പ്രതിസന്ധി ലോകത്ത് ഉണ്ടോയെന്ന് സംശയിപ്പിക്കും വിധത്തിലാണ് സിനിമാ ചിത്രീകരണം സജീവമായിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സിനിമക്ക് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും എന്ന ധാരണ സിനിമാ നിർമ്മാണത്തെ സജീവമാക്കി എന്നു പറയുന്ന തിൽ തെറ്റില്ലആ വിലാസത്തിലെ ഗുണദോഷങ്ങളിലേക്ക് തൽക്കാലം കടക്കുന്നില്ല. നിർമ്മാണം നടന്നു വരുന്നതും. ഒരു ഘട്ടം കഴിഞ്ഞതും, ഇനി ആരംഭിക്കാനുള്ള ചിത്രങ്ങളേക്കുറിച്ചും ഒന്നു പരിശോധിക്കാം.

ഇപ്പോൾ ചിത്രീകരണം നടക്കുന്നതും, അടുത്തു പൂർത്തിയായതും, ഉടൻ തുടങ്ങാൻ പോകുന്നതുമായ ചിത്രങ്ങളിലേക്കു കടക്കാം.

സെപ്റ്റംബർ മാസത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങൾ ഇതാണ്.

ബ്രോഡാ ഡി  ജൂലൈ പതിനാറിന് ഹൈദ്രാബാദിൽ ചിത്രീകരണം ആരംഭിച്ച ബ്രോഡാഡി സെപ്റ്റംബർ ആറിന് പൂർത്തിയായി. പ്രഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലും പ്രഥ്വിരാജും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽആൻ്റണി പെരുമ്പാവൂരാണ് ബ്രോഡാഡി നിർമ്മിക്കുന്നത്. ജിസ് ജോയ് ചിത്രം സെൻട്രൽ അഡ്വർട്ടൈസിൻ്റെ ബാനറിൽ മാത്യു ജോർജ് (വിജി) നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇരുപതിന് പൂർത്തിയായി.

ആസിഫ് അലി, നിമിഷാസ ജയൻ, ആൻ്റെ ണി വർഗീസ്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കുപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ നായകനായ പുതിയ ചിത്രം തൊടുപുഴയിൽ പൂർത്തിയായി. നവാഗതനായ രതീഷ് സംവിധാനം ചെയ്ത്, ധ്യാൻ ശ്രീനിവാസൻ – ദുര്ഗാ കൃഷ്ണ, ഇന്ദ്രൻസ്, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രവും,, സോമൻ അമ്പാട്ടിൻ്റെ അഞ്ചിൽ ഒരാൾ തസ്ക്കരൻ എന്നീ ചിത്രങ്ങളും തൊടുപഴയിൽ പൂർത്തിയായി.തിരുവനന്തപുരത്ത് രാജീവ് കുമാറിൻ്റെ ബർമ്മുട പൂർത്തിയായി.അമൽ നീരദ് – മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വം പൂർത്തിയായതും ഈ അടുത്തു തന്നെ.

സെപ്റ്റംബറിൽ ഏറെ ചിത്രങ്ങളാണ് ആരംഭിച്ചത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വരാത്ത്, വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ, എം.പന്മകുമാറിൻ്റെപത്താം വളവ്, ഓപ്പറേഷൻ ജാവാക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളയ്ക്ക, മമ്മൂട്ടി നായകനായ പുഴു ‘ രാജീവ് ഷെട്ടിയുടെ തിരിമിലി,അരുൺ ഡി. ജോസിൻ്റെ – ജോ- _ വൈശാഖിൻ്റെപുതിയ ചിത്രമായ നൈറ്റ് ഡ്രൈവ്, ജോമോൻ ടി.ജോൺ, ഷമീർ മുഹമ്മദ്, വിനോദ് ഷൊർണൂർ, എന്നിവർ നിർമ്മിച്ച്, കിരൺ ആൻ്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രംകൊല്ലങ്കോട്ട് ചിത്രീകരണം നടക്കുന്നതേര്, നവാഗതനായ രജിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കണ്ണൂരിലും ചിത്രീകരണം പുരോഗമിക്കുന്നു.

ചേർപ്പുളശ്ശേരിയിൽ നവാഗതനായ സുനിൽ സംവിധാനം ചെയ്യുന്ന ചിത്രവും പുരോഗമിക്കുന്നു. തൊടുപുഴയിൽ ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ സമീപമായ കുളമാവിൽ ജീത്തു ജോസഫ് – മോഹൻ ലാൽ ചിത്രമായ 12thമാനും ചിത്രീകരണം പുരോഗമിക്കുന്നു.അൽഫോൻസ് പുത്രൻ്റെ സംവിധാനത്തിൽ പ്രഥ്വിരാജ്-നയൻതാരാ- കൂട്ടുകെട്ടിലെ ഗോൾഡ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആലുവായിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും അഭിനയിക്കുന്ന ‘ഒറ്റ് ‘ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം മുംബൈയിൽ നടക്കുന്നു. ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ഈ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയനായ ഫെല്ലിനിസം വിധാനം ചെയ്യുന്നു. ജയസുര്യ നായകനായ ജോൺ ലൂഥർ എന്ന ചിത്രത്തിൻ്റെ ഒരു ഷെഡ്യൂൾ വാഗമണ്ണിൽ പൂർത്തിയാക്കി. ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ എട്ടിന് ആരംഭിക്കുന്നു.’

ഒക്ടോബർ ഒരു പിടി ചിത്രങ്ങളാണ് ആരംഭിക്കുന്നത്.

ദുബായിൽത്തന്നെ മൂന്നു ചിത്രങ്ങളാണ് ഷൂട്ടിംഗ് ഉള്ളത്. സുഡാനി ഫ്രം നൈജീരായുടെ സംവിധായകൻ നിർമ്മാതാവാകുന്ന അനു സിതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിയ ചിത്രം ബാഷ് മുഹമ്മദ് സംവിധാനം ചെയുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രംഎന്നിവ ഒക്ടോബർ ഒന്നിനും രണ്ടിനും ദുബായിൽ ആരംഭിക്കും.ഒക്ടോബർ മദ്ധ്യത്തിൽ നവാഗതനായ സതീഷ് സംവിധാനം ചെയ്യുന്ന ടൂ മാൻ ദുബായിൽ ആരംഭിക്കുന്നു.ഇർഷാദ്യം എം.എ.നിഷാദുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാജി കൈലാസ്- മോഹൻലാൽ ചിത്രം ‘ മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഷാജി കൈലാസ്- മോഹൻലാൽ ചിത്രം ഒക്‌ടോബർ രണ്ടിന് കൊച്ചിയിൽ ആരംഭിക്കുന്നു.ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മാതാവ്. ഒക്ടോബർ ആറിന് സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ‘ എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തളിപ്പറമ്പിൽ ആരംഭിക്കുന്നു. ആസിഫ് അലിയും, റോഷൻ മാത്യുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുലത്തിൻ്റെ കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പത്തിന് വാഗമണ്ണിൽ ആരംഭിക്കുന്നു അബാം മൂവീസിൻ്റെ ബാനറിൽ ഷീലു ഏബ്രഹാം നിർമ്മിച്ച്, സാഗർ ഹരി സംവിധാനം ചെയ്യുന്ന വീകം’- പതിനേഴിന് കൊച്ചിയിൽ ആരംഭിക്കുന്നു.റാഫി – ദിലീപ് കൂട്ടുകെട്ടിലെ വോയ്സ് ഓഫ് സത്യനാഥൻ ഒക്ടോബർ ആദ്യവാരത്തിൽ ആരംഭിക്കുന്നു.ഒക്ടോബർ മദ്ധ്യത്തിൽ വിശ്വം സംവിധാനം ചെയ്യുന്ന പാതാളക്കരണ്ടി എന്ന ചിത്രം പാലക്കാട്ട് ആരംഭിക്കുന്നു ‘നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവരുടെ പുതിയ ചിത്രങ്ങളും ഈ മാസത്തിൽ ആരംഭിക്കത്തക്കവിധം അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

5 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

5 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago