കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്. ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ നാം ഇതുവരെ കാണുകയും, കേൾക്കുകയും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു പുതിയ സിനിമക്കു തുടക്കം കുറിക്കുന്നു. ചിത്രം ധീരം. ജനുവരി പതിനഞ്ച് ബുധനാഴ്ച്ച കോഴിക്കോട്ടാണ് ഈ ചിത്രം ആരംഭിച്ചത്.
ഒരു പിടി മികച്ച ഹൃസ്വ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിതിൻ സുരേഷ്.ടി.യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ്.എം.എസ്. ഹാരിസ് അമ്പഴത്തിങ്കൽ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ – ഹബീബ് റഹ്മാൻ.
കോഴിക്കോട് ബീച്ചിലെ ഫിഷറീസ് വകുപ്പിൻ്റെ ബിൽഡിംഗിൽ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന ലളിതമായ ചടങ്ങിലാണ് ചിത്രീകരണം ആരംഭിച്ചത്. ബേബി മീനാക്ഷി ജിതിൻ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സാഥ്വിക് സുഗന്ധ് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ അണിയറ പ്രവർത്തകർ ഭദ്രദീപം തെളിയിച്ചു.
കഥയിലും അവതരണത്തിലും തികച്ചും വ്യത്യസ്ഥമായ ഒരു ഇൻവസ്റ്റിഗേഷൻ പാറ്റേണാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണ കഥകളിൽ പ്രേക്ഷകൻ്റെ മുൻവിധികളെ പാടെ തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ധീരം ഇന്ദ്രജിത്ത് സുകുമാരനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെയാണ്ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
ദിവ്യാ പിള്ള അജു വർഗീസ്, രൺജി പണിക്കർ, നിഷാന്ത് സാഗർ, സൂര്യ (പണി ഫെയിം) റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. ഒരേ മുഖം, പുഷ്പകവിമാനം, പടക്കുതിര എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു. എസ്. നായരും സന്ധിപ് സദാനനന്ദനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മണികണ്ഠൻ അയ്യപ്പ
ഛായാഗ്രഹണം – സൗഗന്ധ് എസ്.യു.
എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ ‘
കലാസംവിധാനം- സാബുമോഹൻ.
മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ,
കോസ്റ്റ്യും ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്.
നിശ്ചല ഛായാഗ്രഹണം – സേതു അത്തിപ്പിള്ളിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – തൻവിൻ നസീർ.
പ്രൊജക്റ്റ് ഡിസൈനർ – ഷംസുവപ്പനം
പ്രൊഡക്ഷൻ മാനേജർ -ധനേഷ്
പ്രൊഡക്ഷൻ – എക്സിക്കുട്ടീവ് – കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ
കോഴിക്കോട്ടും, കുട്ടിക്കാനത്തുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…