Entertainment

രണ്ടാം യാമം ഫസ്റ്റ്ലുക്ക്  പുറത്തുവിട്ടു

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.

യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽആർ. ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.

കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം. 

ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും  പ്രധാന താരങ്ങളാണ്.

തിരക്കഥ -ആർ. ഗോപാൽ.

ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര

സംഗീതം – മോഹൻ സിതാര 

ഗാനങ്ങൾ – നേമം പുഷ്പരാജ്.

ഛായാഗ്രഹണം – അഴകപ്പൻ.

എഡിറ്റിംഗ് – വി.എസ്.വിശാൽ.

കലാസംവിധാനം -ത്യാഗു തവനൂർ,

മേക്കപ്പ് – പട്ടണം റഷീദ്. പട്ടണം ഷാ.

സംഘട്ടനം -മാഫിയാ ശശി, ഇന്ദ്രൻസ് ജയൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂ സർ – രാജേഷ് മുണ്ടക്കൽ

പരസ്യകല – മനു സാവഞ്ചി.

നൃത്തം – മധു, സജി വക്കം സമുദ്ര’

സൗണ്ട് മിക്സിങ് -എൻ ഹരികുമാർ 

ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം

പ്രൊഡക്ഷൻ മാനേജർ – ഹരീഷ് കോട്ട വട്ടം..

പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ

പ്രൊജക്റ്റ് ഡിസൈൻ – ഏ.ആർ.കണ്ണൻ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – ജയപ്രകാശ് അതളൂർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

39 mins ago

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

3 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

10 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

12 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

14 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

1 day ago