Categories: Entertainment

ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദയുടെ മൂന്നാം സീസണ്‍ തുടങ്ങി

ജറുസലേം: ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ [fauda] യുടെ മൂന്നാം സീസണ്‍ തുടങ്ങിയിരിക്കുന്നു. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

റിലീസിനു മുമ്പേ തന്നെ ഫോദയുടെ വന്‍ പോസ്റ്ററുകളാണ് ഇസ്രഈലില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രഈലില്‍ ഏറ്റവും പ്രശസ്തമായ സീരീസാണ് ഫോദ. എന്നാല്‍ അതിനൊപ്പം തന്നെ വിവാദങ്ങളും അലയടിക്കുന്നുണ്ട്.

ആഗോള തലത്തില്‍ ആരാധകരെ സൃഷ്ടിച്ച ഫോദ സീരീസ് ഫല്‌സതീനെതിരെയുള്ള ഇസ്രഈല്‍ സൈന്യത്തിന്റെയും ഇന്റലിജന്‍സ് വകുപ്പിന്റെയും നീക്കങ്ങളാണ് പ്രമേയമാക്കുന്നത്.

ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരമായ സൈനിക നടപടികളെ മഹത്വ വല്‍ക്കരിക്കുന്നതാണ് ഫോദ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം.
ഗാസയിലെ ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ വേദനകളെ വിനോദവല്‍ക്കരിക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.

സ്വന്തം മണ്ണില്‍ ജനിച്ചവരെ തന്നെ തീവ്രവാദികളായി കാണിക്കുന്ന സീരീസാണ് ഫോദ എന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകയായ ഒര്‍ലി നോയ് വിമര്‍ശിക്കുന്നത്. എന്നാല്‍ അതിനൊപ്പം ഫോദയെ അനുകൂലിച്ചു കൊണ്ടുള്ള മറു വാദങ്ങളും ഉണ്ട്. ഒരു പ്രശ്‌നത്തില്‍ അതിന്റെ മറുവശമുണ്ടെന്നും അവിടെയുള്ള മനുഷ്യരെ കാണിക്കുകയാണ് ഷോ ചെയ്യുന്നത് എന്നാണ് ഒരു പ്രധാന വാദം.

എന്നാല്‍ അപ്പോള്‍ പോലും വര്‍ഷങ്ങളായി ഇസ്രഈല്‍ സൈന്യം തടവിലാക്കിവരുടെയും സൈനികാക്രണങ്ങളും വിലക്കുകളും കാരണം പട്ടിണിയിലായ ഒരു ജനതയെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് എങ്ങനെയാണ് ശരിയാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

മുന്‍പ് ഇസ്രഈല്‍ സൈന്യത്തിലുണ്ടായിരുന്ന നടന്‍ ലിയോര്‍ രാസും മാധ്യമപ്രവര്‍ത്തകനായ അവി ഇസചരോഫും ചേര്‍ന്നാണ് ഫോദ നിര്‍മിച്ചിരിക്കുന്നത്.

ഫോദയുടെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ 2015 ലാണ് റിലീസ് ചെയ്യുന്നത്. ഫോദയുടെ ആദ്യ രണ്ടു സീസണും അറബ് വേഷത്തിലെത്തി വെസ്റ്റ് ബാങ്കില്‍ സൈനിക നീക്കം നടത്തുന്ന ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെ കഥയാണ് പറഞ്ഞിരുന്നത്.
മൂന്നാമത്തെ സീസണ്‍ ഗാസയിലെ ഇസ്രഈല്‍ സൈനിക നീക്കങ്ങളെയാണ് പ്രമേയമാക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിനു ഇസ്രഈലിനോടുള്ള ചായ്‌വും ഇതിനിടെ വിഷയമായി. 2019 ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ദ സ്‌പൈ എന്ന സീരീസ് ഇസ്രഈലിലെ എക്കാലത്തെയും ആരാധനാപാത്രമായ എലി കോഹന്‍ എന്ന മെസാദ് ഏജന്റിനെ ആധാരമാക്കിയുള്ള കഥയായിരുന്നു. സിറിയില്‍ ഇദ്ദേഹം നടത്തിയ ചാര പ്രവര്‍ത്തിയാണ് ദ സ്‌പൈയുടെ കഥാതന്തു. എന്നാല്‍ എലി കോഹനെ മഹത്വ വല്‍ക്കരിക്കുന്ന എന്ന വിമര്‍ശനം ഇതിനെതിരെ വന്നിരുന്നു.

Newsdesk

Recent Posts

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…

3 hours ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…

4 hours ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

21 hours ago

123

213123

22 hours ago

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…

1 day ago

അഞ്ച് വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…

1 day ago