Entertainment

ജാക്കി ഷെരീഫ് പ്രദർശനത്തിന്

മലയാള സിനിമയിൽ നിരവധി വിജയചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള റഫീഖ് സീലാട്ട് സംവിധാനം ചെയ്യുന്ന ജാക്കി ഷെരീഫ്എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം പ്രശസ്ത സംവിധായകൻ ജയരാജിൻ്റെമേൽനോട്ടത്തിലുള്ള റൂട്ട്സ് എൻ്റർടൈൻമെൻ്റ് എന്ന ഓ.ടി.ടി. പ്ലാറ്റ്ഫോമിൽ മെയ് മാസം പതിന്നാലിന് എത്തുന്നു. വക്കീൽ വാസുദേവ്, ആയാറാം ഗയാറാം, സുന്ദരി നീയും സുന്ദരൻ ഞാനും, സത്യഭാമക്കൊരു പ്രേമലേഖനം അച്ഛൻ രാജാവ് അപ്പൻ ജേതാവ്, സയാമീസ് ഇരട്ടകൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ റഫീഖ് സീലാട്ടിൻ്റേതായിട്ടുണ്ട്.

കൊച്ചിയുടെ പശ്ചാത്തലത്തിൽ വിശാലമായ ക്യാൻവാസിൽ മാന്യമായ താരങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുവാനാണു് ആഗ്രഹിച്ചതെങ്കിലും ഇപ്പോഴത്തെ കൊറോണാ പ്രതിസന്ധിയാണ് ചെറിയ രീതിയിൽ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കേണ്ടി വന്നതെന്ന് റഫീഖ് സീലാട്ട് വ്യക്തമാക്കി. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ ഒരു പറ്റം സാധാരണക്കാരായ അഞ്ചു ചെരുപ്പക്കാരുടെ കഥയാണ് ജാക്കി ഷെരീഫിൻ്റെ ഇതിവൃത്തം. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഈ സിനിഖയിലൂടെ നർമ്മത്തിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നതു്.

ഉദ്വേഗജനകമായ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സിനിമയിൽ ആക്ഷനും, സസ്പെൻസുമെല്ലാം പ്രാധാന്യത്തോടെ കോർത്തിണക്കിയിരിക്കുന്നു.ഗാന രചന – ഷഹീറാ നസീർ, സംഗീതം ജുനിയർ മെഹബൂബ്,ആലാപനം. ജൂനിയർ മെഹബൂബ്, അൽക അസ്ക്കർ,ഉത്പൽ.വി.നായനാരും, അൻസാറുമാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.കാമിൽ, ബിജു കൊടുങ്ങല്ലൂർ, മനുരാണ്ട്, ഖാലിദ്, ഐ.ടി.ജോസഫ്, നവാസ് മൊയ്തു ബാബു പള്ളാശ്ശേരി.സുമംഗല, സുനിൽ, ട്വിങ്കിൾ എന്നിവർക്കൊപ്പം നായികയായി സിമ്നാ ഷാജി എത്തുന്നു.

വാഴൂർ ജോസ്

Newsdesk

Share
Published by
Newsdesk

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

16 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

17 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

20 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

21 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

21 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

2 days ago