പ്രേക്ഷകരുടെ ദൃശ്യ വിരുന്നിൻ്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തിൽപുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ജയ് ഹോഎന്ന പേരിൽ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഈ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിൽ നടക്കുന്നു.കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവർത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് ഈ കമ്പനിയുടെ പിന്നിലുള്ളത്.
നിർമ്മാതാവ് ജീവൻ നാസർ, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത്കൃഷ്ണാ, വിജി ചെറിയാൻ, അരുൺ ഗോപിനാഥ്എന്നിവരാണ് ഈ പ്രസ്ഥാനത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കമ്പനി അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്നു.
ഫീച്ചർ ഫിലുമുകൾ, വെബ് സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, മറ്റു കലാസൃഷ്ടികൾ തുടങ്ങിയവയൊക്കെ നിർമ്മിക്കുക അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് ജയ് ഹോഎന്ന ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ജീവൻ നാസർ വ്യക്തമാക്കി.നിരവധി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്ന് അവർ പറഞ്ഞു.പ്രദർശനത്തിനു കാത്തു കിടക്കുന്ന സിനിമകൾക്ക് ആശ്വാസകരമായ സഹായങ്ങൾ നൽകി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നത് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൻ്റെ പ്രധാന ലക്ഷ്യമാണ്.ധാരാളം ചിത്രങ്ങളാണ് ഇത്തരത്തിൽ മലയാള സിനിമയിൽ കെട്ടിക്കിടക്കുന്നത്.
കോവിഡ് മഹാമാരിയുടെ രൂക്ഷതയിൽ ഇത്തരമൊരു വേദി ചലച്ചിത്ര മേഖലക്ക് ഏറെ അനുഗ്രഹമായിരിക്കും. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര .സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരുടെ അനുഗ്രാഹാശ്ശസ്സുകളോടെയാണ് ഈ മാസം പതിനഞ്ചിന്. പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
വാഴൂർ ജോസ്
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…