ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം എന്ന പേരിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടനയായി പ്രവർത്തിക്കുമെന്നും രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷ൦ രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചു.
2020 ഡിസംബറിലാണു രാഷ്ട്രീയ പ്രവേശന സൂചനകൾ രജനികാന്ത് നൽകിയത്. 2021 ജനുവരിയിൽ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, അതേ ഡിസംബർ അവസാനം തന്നെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ കാരണം രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നേരത്തെ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ രജനിക്കു കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനയുണ്ട്. യുഎസിലെ മയോ ക്ലിനിക്കിൽ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്.
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…