Entertainment

ജയ് ഹോ; മലയാള സിനിമക്ക് പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം

പ്രേക്ഷകരുടെ ദൃശ്യ  വിരുന്നിൻ്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തിൽപുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ജയ് ഹോഎന്ന പേരിൽ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഈ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിൽ നടക്കുന്നു.കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവർത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് ഈ കമ്പനിയുടെ പിന്നിലുള്ളത്.

നിർമ്മാതാവ് ജീവൻ നാസർ, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത്കൃഷ്ണാ, വിജി ചെറിയാൻ, അരുൺ ഗോപിനാഥ്എന്നിവരാണ് ഈ പ്രസ്ഥാനത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കമ്പനി അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്നു.

ഫീച്ചർ ഫിലുമുകൾ, വെബ് സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, മറ്റു കലാസൃഷ്ടികൾ തുടങ്ങിയവയൊക്കെ നിർമ്മിക്കുക അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് ജയ് ഹോഎന്ന ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ജീവൻ നാസർ  വ്യക്തമാക്കി.നിരവധി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്ന് അവർ പറഞ്ഞു.പ്രദർശനത്തിനു കാത്തു കിടക്കുന്ന സിനിമകൾക്ക് ആശ്വാസകരമായ സഹായങ്ങൾ നൽകി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നത് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൻ്റെ പ്രധാന ലക്ഷ്യമാണ്.ധാരാളം ചിത്രങ്ങളാണ് ഇത്തരത്തിൽ മലയാള സിനിമയിൽ കെട്ടിക്കിടക്കുന്നത്.

കോവിഡ് മഹാമാരിയുടെ രൂക്ഷതയിൽ ഇത്തരമൊരു വേദി ചലച്ചിത്ര മേഖലക്ക് ഏറെ അനുഗ്രഹമായിരിക്കും. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര .സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരുടെ അനുഗ്രാഹാശ്ശസ്സുകളോടെയാണ് ഈ മാസം പതിനഞ്ചിന്. പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

വാഴൂർ ജോസ്

Newsdesk

Recent Posts

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 hour ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

4 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

20 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

1 day ago