Entertainment

ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിൻ്റെ 12thman ആരംഭിച്ചു

വാഴൂർ ജോസ്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12thman എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചിങ്ങം ഒന്ന്( ആഗസ്റ്റ് പതിനേഴ് )ചൊവ്വാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. ചോറ്റാനിക്കരയിലെ ഒരു ഐ.ടി. പാർക്കിലായിരുന്നു തുടക്കം’ലളിതമായ ചടങ്ങിൽ ആൻ്റണി പെരുമ്പാവൂർ ആദ്യഭദ്ര ദീപം തെളിയിച്ചാണ് തുടക്കമിട്ടത്.

ആദ്യ ദിനത്തിൽ ഉണ്ണി മുകുന്ദൻ, അനുമോഹൻ, ചന്തു നായർ, ശിവദ. പ്രിയങ്കാ നായർ എന്നിവർവേഷമിട്ടു. മോഹൻലാലാണ് ഈ ചിത്രത്തിലെ നായകൻ.ആദ്യ മൂന്നു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി ചിത്രം ഇടുക്കി കുളമാവിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടും.കുളമാവാണ് പ്രധാന ലൊക്കേഷനും.അനുശ്രീ അനുസിതാര, സൈജു ക്കുറുപ്പ് ,രാഹുൽ മാധവ് ‘ചാലി പാലാ, പ്രദീഷ് ചന്ദ്രൻ , കണ്ണൻ പട്ടാമ്പി, എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.നിർണ്ണായകമായ ഒരു കഥാപാത്രത്തെ സിദ്ദിഖും അവതരിപ്പിക്കുന്നു.രചന.കൃഷ്ണകുമാർ.

സതീഷ് ക്കുറുപ്പാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്.വിനായക്. കലാസംവിധാനം.രാജീവ് കോവിലകം.മേക്കപ്പ്.ജിതേഷ് പൊയ്യകോസ്റ്റ്യം ഡിസൈൻ – ലിൻഡ ജീത്തു.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അർഫാസ് അയൂബ്.അസ്ലോസ്സിയേറ്റ് ഡയറക്ടർ .-സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, മാർട്ടിൻ ,സുമേഷ്, രേഷ്മ ,ഫിനാൻസ് കൺകോളർ.മനോഹരൻ.കെ.പയ്യന്നൂർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സേതു അടൂർ, പ്രണവ് മോഹൻ,പ്രൊഡക്ഷൻ കൺട്രോളർ. സിദ്ദു പനയ്ക്കൽ:ഫോട്ടോ ബന്നറ്റ് എം.വർഗീസ്.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

3 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

5 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

5 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago