കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിൻ്റെ നേര്. പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. വളരെക്കുറച്ചു സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് ട്രയിലർ പ്രേഷകർക്ക് ഏറെ ദൃശ്യവിസ്മയമായിരിക്കുന്നു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെ ണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്.
ഈ സസ്പെൻസ് ത്രില്ലറിൻ്റെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുടനീളം പ്രകടമാകുന്നതായി ട്രയിലറിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി കേസ് അറ്റൻഡ് ചെയ്യാത്ത സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നതും ഈ ചിത്രത്തിൻ്റെ സംഘർഷം വർദ്ധിപ്പിക്കുന്നതായി കാണാം.
ഇതിനകം കേരളത്തിൽ ഒരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായ സംഭവമാണ് ഇവിടെ നടക്കുന്നത് എന്ന വാക്കുകൾ ഈ ചിത്രത്തിലെ സംഭവങ്ങൾക്ക് ഏറെ ആക്കം കൂട്ടുന്നതാണ്. ഒരു ശരിക്കു വേണ്ടി നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിൻ്റെ പുതിയ മുഖങ്ങൾ ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോ ന്നായി മോഹൻലാൽ അരങ്ങു തകർക്കുന്നു.
പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീൽ പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റായി കാണാം. ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു. ഗണേഷ് കുമാർ, അനശ്വര രാജൻ, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ് -വി.എസ്.വിനായകൻ.
കലാസംവിധാനം – ബോബൻ
കോസ്റ്റും ഡിസൈൻ – ലൈന്റാ ജീത്തു.
മേക്കപ്പ് – അമൽ ചന്ദ്ര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സോണി. ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ
ഫിനാൻസ് കൺട്രോളർ- മനോഹരൻ. കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ മാനേജേർസ് – പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രണവ് മോഹൻ.
പ്രൊഡക്ഷൻ കൺട്രോളർ – സിദ്യ പനയ്ക്കൽ
ഡിസംബർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ -ബെന്നറ്റ്.എം.വർഗീസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…