Entertainment

“കാണെക്കാണെ” ചിത്രീകരണം ആരംഭിച്ചു

“ഉയരെ” എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാണെക്കാണെ, ഡ്രീം കാച്ചറിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1983, ക്യൂൻ എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിനു ശേഷം ടി.ആർ.ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ട് ഞായറാഴ്ച കൊച്ചിയിലെ ചോറ്റാനിക്കരയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിച്ചു.

വൈവിദ്ധ്യമാർന്ന തിരക്കഥകളിലൂടെ ശ്രദ്ധേയരായ ബോബി – സഞ്ജയ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതെന്നതും ഈ ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു, തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. വളരെ ലളിതമായി ആരംഭിക്കുന്ന, ഈ ചിത്രം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയാണ്.

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാലഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോണി ഡേവിഡ് രാജ്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘വിനായക് ശശികുമാറിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നുആൽബിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – അഭിലാഷ് ചന്ദ്രൻ, വിഷ്ണു ഗോവിന്ദ് – ശ്രീശങ്കർ, സൗണ്ട് കലാസംവിധാനം -ദിലീപ് നാഥ്. കോസ്റ്റ്യും ഡിസൈൻ- ശ്രെയാ അരവിന്ദ്, മേക്കപ്പ്- ജയൻ പൂങ്കുളം, അസ്സോസ്സിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ, നിശ്ചല ഛായാഗ്രഹണം- ജിയോങ്കോ ,നിർമ്മാണ നിർവ്വഹണം ഷബീർ പെരിന്തൽമണ്ണ വാഴൂർ ജോസ്.

By വാഴൂർ ജോസ്

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

46 mins ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

3 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

4 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

4 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

5 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

23 hours ago