നഗരത്തിൽ ചെറുകിട മോഷണങ്ങൾ നടത്തിപ്പോരുന്ന രണ്ടു കള്ളന്മാരുടേയും അവർക്കിടയിലേക്ക് എത്തപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും കഥ തികച്ചും രസാ കരമായി അവതരിപ്പിക്കുന്ന കള്ളൻ ഡിസൂസ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.നവാഗതനായ ജിത്തു.കെ.ജയനാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.
റാംഷി അഹമ്മദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽറാം ഷി മുഹമ്മദ് ഈ ചിത്രം നിർമ്മിക്കുന്നു.കോ- പ്രൊഡ്യൂസേർസ് – സാന്ദ്രാ തോമസ്. തോമസ് ജോസഫ് പട്ടത്താനം ‘എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജയന്ത് മാമ്മൻ ‘ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്. ഡിസൂസ, ഗംഗാധരൻ എന്നിവരാണ് കള്ളന്മാർ.
ഒന്നിച്ചാണ് ഇവരുടെ പ്രവൃർത്തനങ്ങൾ ഒരു മോഷണത്തിനിടയിൽ ഡിസൂസ രക്ഷ പെട്ടെത്തിയത് നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ.മനോജിൻ്റെ വീട്ടിലാണ്.പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അകപ്പെട്ട കള്ളൻ്റെ ജീവിതത്തിൽ പിന്നീട് അരങ്ങേ റുന്ന. സംഭവങ്ങളാണ് അത്യന്തം രമ്പാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സൗ ബിൻ ഷാഹിർ ഡിസൂസ യേയും ഹരീഷ് കണാരൻ ഗംഗാധരനെയും അവതരിപ്പിക്കുന്നു.സി.ഐ. മനോജിനെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്.ഈ ചിത്രത്തിലെ മറ്റൊരു ന്യപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭിലഷ്മിയാണ്.
വിജയരാഘവൻ. ഡോ – റോണി, ശ്രീജിത്ത് രവി .സന്തോഷ് കീഴാറ്റൂർ, പ്രേംകുമാർ, വിനോദ് കോവൂർ, രമേഷ് ശർമ്മ , കൃഷ്ണകുമാർ, അപർണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ – ബിനു മുന്വേരാ എന്നിവരുടെ വരികൾക്ക് ലിയോടോം, പ്രശാന്ത് കർമ്മ എന്നിവർ ഈണം പകർന്നിരിക്കുന്നു. അരുൺ ചാലിൽ ആണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – റി സാൽ ജയ്നി.കലാസംവിധാനം. ശ്യാംകാർത്തികേയൻകോസ്റ്റ്യം -ഡിസൈൻ – സുനിൽ റഹ്-മാൻ.മേക്കപ്പ് – അമൽ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സൈലക്സ് ഏബ്രഹാം.അസ്സോസ്സിയേറ്റ് ഡയറക്ടർ സനൽ. പ്രൊഡക്ഷൻ മാനേജർ.ജസ്റ്റിൻ കൊല്ലംപ്രൊഡക്ഷൻ എക്സിക്കുട്ടിവ് – വിനോദ് മംഗലത്ത് .പ്രൊഡക്ഷൻ കൺട്രോളർ. ബാദ്ഷ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി അവസാനവാരത്തിൽ പ്രദർശനത്തിനെത്തുന്നു.ഫോട്ടോ – സിബി ചീരൻ.
വാഴൂർ ജോസ്.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…