മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയിലെക്കാരായ മൂന്ന് അഭിനേതാക്കളുടെ കൗതുകമുണർത്തുന്ന ഭാവങ്ങളുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് എത്തി.
തമിഴ് സിനിമയിൽ പുത്തൻ ആശയങ്ങളും, വിസ്മയിപ്പിക്കുന്ന മേക്കിംഗിലൂടെയും ശ്രദ്ധേയനായ കാർത്തിക്ക് സുബ്ബരാജാണ് ഫസ്റ്റ് ലുക്ക് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ഒക്ടോബർ മുപ്പത്തിയൊന്നു വെള്ളിയാഴ്ച്ച കൊച്ചിയിലെ അവന്യുസെൻ്റെർ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു ഈ പ്രകാശന കർമ്മം അരങ്ങേറിയത്. ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളും പ്രധാന അണിയറ പ്രവർത്തകരും പങ്കെടുത്തു.
മലയാള സിനിമ തങ്ങൾക്ക് എന്നും പ്രതീക്ഷ നൽകുന്നതാണ്. കാമ്പുള്ള കഥകൾക്ക് മലയാള സിനിമ നൽകുന്ന പ്രാധാന്യം മറ്റൊരു ഭാഷയും നൽകുന്നില്ലായെന്നും കാർത്തിക് സുബ്ബരാജ് പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.
നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ്, എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ ഒരുകാംബസ്സിൽ പഠിക്കാനെത്തുന്ന മൂന്നു കുട്ടികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ രസക്കൂട്ടുകളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സാഗർ സൂര്യ, ഗണപതി, പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആൻ്റെണി, അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ, സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.
ശ്രീഹരിയുടേതാണു തിരക്കഥ.
സംഗീതം – ബിബിൻ അശോകൻ
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – സൂരജ്. ഈ എസ്.
കലാസംവിധാനം – സുഭാഷ് കരുൺ.
മേക്കപ്പ് – ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ.
സ്റ്റിൽസ് – ജസ്റ്റിൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോസ് വർഗീസ്.
പ്രൊജക്റ്റ് ഡിസൈനർ – സൈനുദ്ദീൻവർണ്ണ ചിത്ര
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…