അഞ്ജനാ ടാക്കീസ്,ആൻ്റ് വാർസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, വി.എ. ശ്രീകുമാർ മേനോൻ എന്നിവർ നിർമ്മിച്ച് പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വിനായകനും, സുരാജ് വെഞ്ഞാറമൂടും ആഘോഷമായി ഡാൻസ് ചെയ്യുന്ന പോസ്സിലാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
#കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകുന്നത്. ജയിലറിൽ വിനായകൻ്റെ ഡാൻസ് പ്രേഷകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. വിനായകനും. സുരാജും ചേർന്ന് സിനിമയിൽ തൃഷ്ടിക്കുന്ന ആഘോഷത്തിൻ്റെ സ്വഭാവമാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
സിനിമയുടേതായി ആമുഖ വീഡിയോകൾ പുറത്തു വന്നിരുന്നു. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ ഇരുവരും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ ആദ്യ പോസ്റ്ററിലും വ്യക്തം.
റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.
ഏറെ ശ്രദ്ധേയമായ നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ മുഴുവൻ സാങ്കേതിക വിദഗ്ധരുടെ പട്ടികയും ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രഖ്യാപിക്കപ്പെട്ടു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്കു ശേഷം സാം സി.എസ് ആണ് സംഗീതം. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം.
പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി
ഡാൻസ്: പ്രസന്ന മാസ്റ്റർ
ഗാനങ്ങൾ: ലക്ഷ്മി ശ്രീകുമാർ
കോസ്റ്റ്യും: അയിഷ സഫീർ സേഠ്
മേക്കപ്പ്: അമൽ ചന്ദ്ര
പ്രോഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി,
കാസ്റ്റിങ്: അബു വളയംകുളം
കളറിസ്റ്റ്: ലിജു പ്രഭാകർ
സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ് സ്റ്റിൽസ്: അനീഷ് അലോഷ്യസ് ഡിസൈൻ, പുഷ് 360
വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.
ഓണത്തിന് ഏറെ ആഘോഷമായി പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. വിനായകനും, സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇരുവരുടേയും അഭിനയ മത്സരത്തിൻ്റെ മാറ്റുരക്കലിന് വേദിയാകുന്ന ചിത്രം കൂടിയായിരിക്കുമിത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…